മിത വേഗതയും അകലം പാലിക്കാതിരിക്കലും ബെൽറ്റ് ധരിക്കാത്തതും മൊബൈൽ ഉപയോഗവും എല്ലാം ഇനി ക്യാമറക്കണ്ണിൽ കുടുങ്ങുമെന്ന് ഉറപ്പ്.ട്രാഫിക് നിയമലംഘനം തടയാൻ വെട്രോണിക് ലേസർ സംവിധാനം സൗദിയിൽ വരുന്നതോടെയാണ് നിയമ ലംഘകർ കുടുങ്ങുന്നത്. വേഗതക്കൊപ്പം സുരക്ഷ ബെൽട്ട്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയും ജർമൻ നിർമ്മിത ഉപകരണത്തിൽ നിരീക്ഷിക്കും.

ട്രാഫിക് നിയമ ലംഘനങ്ങൾ പരിശോധിക്കാൻ കൂടുതൽ സാങ്കേതിക മികവോടെയുള്ള േെവട്രാണിക് ലേസർ ആണ് റോഡിൽ ഘടിപ്പിക്കുക. നിലവിലുള്ള സാഹിന്റെ പരിഷ്‌ക്കരിച്ച രൂപമാണിത്. പുതിയ നിരവധി സംവിധാനങ്ങളോടെയാണ് വെട്രോണിക് ലേസർ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യകളോടെ ട്രാഫിക് നിയമ ലംഘനങ്ങൾ അതിസൂക്ഷ്മമായി നിരീക്ഷിക്കാനും കണ്ടത്തൊനും കഴിവുള്ള സംവിധാനമാണ് വെട്രോണിക് ലേസർസംവിധാനമെന്ന് അധികൃതർ അറിയിച്ചു

നിലവിലുള്ള ഉപയോഗിച്ചിരുന്ന ഒരു ക്യാമറക്ക് പകരം രണ്ടു ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് ലംഘനങ്ങൾ നിരീക്ഷിക്കുമെന്നതാണ് പുതിയ വട്രോണിക് ലേസർ സംവിധാനത്തിന്റെ പ്രത്യേകത. അമിത വേഗത, രണ്ട് വാഹനങ്ങൾക്കുമിടയിൽ കുറഞ്ഞ ദൂരപരിധിയായ രണ്ട് മീറ്റർ അകലം പാലിക്കാതിരിക്കുക, സുരക്ഷ ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുക, ട്രക്കുകളും ലോറികളുമടക്കമുള്ള വലിയ വാഹനങ്ങൾ വിലക്കുള്ള സമയങ്ങളിൽ നിരത്തിലിറങ്ങുകയും ട്രാക് മാറി ഓടുകയും ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങളും പുതിയ സംവിധാനത്തിലൂടെ പിടിക്കപ്പെടും.

നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയോടൊപ്പം വീഡിയോകളും ഇതിൽ ലഭ്യമാകും. വെട്രോണിക് ലേസർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ നടന്നുവരുന്നുവെന്നും വരും നാളുകളിൽ പുതിയ സംവിധാനം പൂർണമായി സജ്ജമാകുമെന്നും അ
ധികൃതർ അറിയിച്ചു.