- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണുപ്പ് കാലത്തെ വരവേല്ക്കാനൊരുങ്ങി സൗദി; കാലവസ്ഥാ മാറ്റം മൂലം രോഗങ്ങളും അനവധി
റിയാദ്: രാജ്യം ഇന്ന് മുതൽ തണുപ്പിൽ മുങ്ങും.വരും ദിവസങ്ങളിൽ സൗദിയുടെ പല സ്ഥലങ്ങളിലും തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.. തലസ്ഥാന നഗരിയിൽ ഇന്ന് വൈകിട്ട് മുതൽ ശൈത്യം തുടങ്ങുമെന്ന് അൽഖസീം യൂണിവേഴ്‌സിറ്റി ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസർ അബ്ദുല്ല അൽമുസ്‌നദ് അറിയിച്ചു. രാജ്യത്തിന്റെ വടക്കുഭാഗങ്ങളിൽ തിങ്കളാഴ
റിയാദ്: രാജ്യം ഇന്ന് മുതൽ തണുപ്പിൽ മുങ്ങും.വരും ദിവസങ്ങളിൽ സൗദിയുടെ പല സ്ഥലങ്ങളിലും തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.. തലസ്ഥാന നഗരിയിൽ ഇന്ന് വൈകിട്ട് മുതൽ ശൈത്യം തുടങ്ങുമെന്ന് അൽഖസീം യൂണിവേഴ്‌സിറ്റി ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസർ അബ്ദുല്ല അൽമുസ്‌നദ് അറിയിച്ചു.
രാജ്യത്തിന്റെ വടക്കുഭാഗങ്ങളിൽ തിങ്കളാഴ്ച മുതലാണ് ശൈത്യം ആരംഭിച്ചത്. പിന്നീട് കാലത്തും വൈകിട്ടും ശൈത്യമുണ്ടാകുമെന്നും ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ എല്ലാവരും ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻവർഷങ്ങളേക്കാളും ഈ മാസം താപനില ഗണ്യമായി കുറയും.
തണുപ്പിന്റെ വരവറിയിച്ച് കാലാവസ്ഥയിലുണ്ടായ മാറ്റം നിരവധി രോഗങ്ങൾക്കും തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ചുമ, ജലദോഷം, മൂക്കടപ്പ്, അലർജി തുടങ്ങിയ രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 21 ന് കൊടുങ്കാറ്റിനെ തുടർന്ന് സൂര്യനിൽ സ്‌ഫോടനമുണ്ടാകുമെന്നും വാർത്താവിനിമയ, വൈദ്യുതി മേഖലയെ അത് ബാധിക്കുമെന്നുമുള്ള അഭി
പ്രായങ്ങൾ ശരിയല്ല.സ്‌ഫോടനമുണ്ടാകാമെങ്കിലും അത് 21 ന് സംഭവിക്കുമെന്ന് പറയുന്നതിൽ സത്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.