- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ വനിതാവത്കരണത്തിൽ വീഴ്ച്ച; കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം ആറായിരത്തോളം; കർശന നടപടിയുമായി മന്ത്രാലയം; വനിതകൾക്ക് അവസരം നൽകാത്ത സ്ഥാപനങ്ങൾ കുടുങ്ങും
റിയാദ് : സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ വനിതാവത്കരണത്തിൽ നിയമലംഘനം നടക്കുന്നതായി കണ്ടെത്തൽ. വനിതകളുടെ വസ്ത്രങ്ങളും മറ്റു വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ആറായിരത്തോളം നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്ന് ഈ മേഖലയിൽ നടക്കുന്ന വൻ അഴിമതിയാണ് ചൂണ്ടിക്കാട്ടുന്നത്. ന
റിയാദ് : സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ വനിതാവത്കരണത്തിൽ നിയമലംഘനം നടക്കുന്നതായി കണ്ടെത്തൽ. വനിതകളുടെ വസ്ത്രങ്ങളും മറ്റു വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്.
ആറായിരത്തോളം നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്ന് ഈ മേഖലയിൽ നടക്കുന്ന വൻ അഴിമതിയാണ് ചൂണ്ടിക്കാട്ടുന്നത്. നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. സ്വദേശി വനിതാ വൽകരണ പദ്ദതി ആരംഭിച്ചതു മുതലാണ് നിയമലംഘനവും കൂടിയത്.
വനിതകളെ സ്ഥാപനങ്ങളിൽ നിയമിക്കാതിരിക്കൽ, വനിതകളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ,സൗകര്യങ്ങൾ ഒരുക്കാതിരിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകുന്ന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ മന്ത്രാലയം കർശന നടപടികളാണ് സ്വീകരിക്കുന്നത്. ആരെയും നിയമം ലംഘിക്കാൻ അനുവദിക്കില്ല.
കൂടുതൽ വനിതകളെ തൊഴിൽമേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമിടുന്നത്. വനിതകൾക്ക് അവസരം നൽകാത്ത സ്ഥാപനങ്ങൾ കുടുങ്ങും എന്നതിൽ സംശയമില്ല.