- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസിയെ വിവാഹം ചെയ്ത സൗദി സ്ത്രീകൾക്ക് ഇനി മുതൽ ഫാമിലി ഐഡി കാർഡ് സ്വന്തമാക്കാം; സ്വയം കാര്യങ്ങൾ നടത്താനുള്ള അനുമതി ലഭ്യമാകുന്നതിന് കൈയടിച്ച് സ്ത്രീകൾ
റിയാദ്: പ്രവാസികളെ വിവാഹം ചെയ്യുന്ന സൗദി സ്ത്രീകൾക്ക് ഇനി മുതൽ ഫാമിലി ഐഡി കാർഡ് നൽകുന്നു. വിവാഹമോചനം നേടിയ സൗദി സ്ത്രീകൾക്കും, വിധവകളായ സ്ത്രീകൾക്കും ഇത് ബാധകമായിരിക്കും.മെയിൽ ഗാർഡിയനോ കോർട്ട് ഓർഡറോ ഇല്ലാതെ കുടുംബപരമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇതുവഴി സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് ബിൻ നയ്ഫ് വ്യക്തമാക്കി. ആശ്
റിയാദ്: പ്രവാസികളെ വിവാഹം ചെയ്യുന്ന സൗദി സ്ത്രീകൾക്ക് ഇനി മുതൽ ഫാമിലി ഐഡി കാർഡ് നൽകുന്നു. വിവാഹമോചനം നേടിയ സൗദി സ്ത്രീകൾക്കും, വിധവകളായ സ്ത്രീകൾക്കും ഇത് ബാധകമായിരിക്കും.മെയിൽ ഗാർഡിയനോ കോർട്ട് ഓർഡറോ ഇല്ലാതെ കുടുംബപരമായ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇതുവഴി സാധിക്കുമെന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് ബിൻ നയ്ഫ് വ്യക്തമാക്കി.
ആശ്രിതരുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗക ഡോക്യുമെന്റാണ് വനിതകൾക്ക് ലഭിക്കുക. വനിതകളുടെ ഫോട്ടോ പുതിയ കാർഡിൽ ഉണ്ടായിരിക്കില്ല. ആശ്രിതരുടെ പേര് മാത്രമാകും ഉണ്ടാകുക. ഫാമിലി കാർഡ് ലഭിക്കുന്നത് അടിസ്ഥാനം സൗദി ഐഡി കാർഡാണ്. സിവിൽ സ്റ്റാറ്റസ് വെബ്‌സൈറ്റിൽ അപ്പോയ്‌മെന്റ് എടുത്താൽ കാർഡ് അനുവദിക്കും.
വിധവകളും വിദേശികളെ വിവാഹംചെയ്ത സൗദി വനിതകളും ധാരാളം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ദിനംപ്രതിയുള്ള ജീവിതത്തിലെ വിദ്യാഭ്യാസം,തൊഴിൽ,കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്ക് ഓഫീസ് പ്രൊസീജറുകൾ പൂർത്തിയാക്കുന്നതിന് കാർഡ് സഹായിക്കും. വിദേശി അച്ഛന്മാരുടെ മക്കൾക്ക് സർക്കാർ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കാം. എന്നാൽ വിദേശ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ചേരാനാവില്ല.
ഇവർ സിവിൽ സ്റ്റാറ്റസിന്റെ വെബ്‌സൈറ്റിൽ മുൻകൂട്ടി അനുമതി നേടിയ ശേഷമായിരിക്കും കാർഡ് നൽകുന്നത്‌സൗദി കിരീടാവകാശിയുടെ ഈ നിർദ്ദേശം വഴി പ്രവാസികളെ വിവാഹം ചെയ്ത സ്ത്രീകളുടെയും, വിധവകളായവരുടെയും, വിവാഹമോചനം നേടിയവരുടെയും ദൈനംദിന ജീവിതത്തിലെ വിദ്യാഭ്യാസം,തൊഴിൽ, കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുമെന്നാണ് കരുതുന്നത്.
പ്രവാസിയായ പിതാവിനു ജനിക്കുന്ന സൗദി കുട്ടികൾക്ക് ഗവണ്മെന്റ് സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പഠിക്കുന്നതിന് തടസമില്ല, എന്നാൽ അവരെ രാജാവിന്റെ വിദേശ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുത്തില്ല.