- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീർത്ഥാടന കാലം അവസാനിച്ചു: ഹാജിമാരുടെ മടക്കയാത്രയ്ക്കുള്ള സർവ്വീസുകൾ ആരംഭിച്ച് സൗദി അറേബ്യൻ എയർലൈൻസ്
ജിദ്ദ: ഹജ്ജ് തീർത്ഥാടന കാലത്തിന് പരിസമാപ്തിയായതോടെ ഹാജിമാരുടെ തിരിച്ചു പോക്കിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചതായി സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു. 27 ാം തീയ്യതി മുതലാണ് ഹാജിമാർ മടങ്ങിത്തുടങ്ങിയത്. ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് വേണ്ട എല്ലാ വിധയാത്രാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി എയർലൈൻസിന്റെ പബ്ലിക്ക് റില
ജിദ്ദ: ഹജ്ജ് തീർത്ഥാടന കാലത്തിന് പരിസമാപ്തിയായതോടെ ഹാജിമാരുടെ തിരിച്ചു പോക്കിനുള്ള സംവിധാനങ്ങൾ പൂർത്തീകരിച്ചതായി സൗദി അറേബ്യൻ എയർലൈൻസ് അറിയിച്ചു. 27 ാം തീയ്യതി മുതലാണ് ഹാജിമാർ മടങ്ങിത്തുടങ്ങിയത്. ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നവർക്ക് വേണ്ട എല്ലാ വിധയാത്രാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി എയർലൈൻസിന്റെ പബ്ലിക്ക് റിലേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദ് അറിയിച്ചു. ഈദ് അൽ അദ ആഘോഷങ്ങൾ അവസാനിച്ചതോടെ രാജ്യത്തിന്റെ ഗാർഹിക, അന്താരാഷ്ട്ര സർവ്വീസുകളിൽ എല്ലാം തന്നെ വലിയ തിരക്ക് അനുഭവപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിനായി 667 വിമാന സർവ്വീസുകളാണ് പ്രതിദിനം സൗദി അറേബ്യൻ എയർലൈൻസ് നടത്തുന്നത്. ഇതിൽ 337 എണ്ണം ഗാർഹിക ഫ്‌ളൈറ്റുകളും 173 എണ്ണം അന്താരാഷ്ട്ര ഫ്‌ളൈറ്റുകളുമാണ്. ഹജ്ജിന് മാത്രമായുള്ള 45 ഗാർഹിക ഫ്‌ലൈറ്റുകൾക്കും 39 ഇന്റർനാഷണൽ ഫ്‌ലൈറ്റുകൾക്കും പുറമെയാണിത്. ഏകദേശം 220 ഫ്‌ളൈറ്റുകളാണ് ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും ഗാർഹിക ഹജ്ജ് തീർത്ഥാടകർക്കും ജിസിസി തീർത്ഥാടകർക്കുമായി ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബർ 28 മുതൽ യാതരക്കാരെ തിരിച്ചു കൊണ്ടു പോവുന്നതിനായി 609 ഫ്‌ളൈറ്റുകൾ സജ്ജമാക്കും. സെബ്തംർ 27-30 ദിവസങ്ങൾക്കിടയിൽ ഏകദേശം 2442 ഫ്‌ലൈറ്റുകൾ ഇതിനായി രാജ്യത്തുനിന്നും പറന്നുയരും. അദ്ദേഹം പറഞ്ഞു. ഇതിൽ 1323 എണ്ണം ഗാർഹിക തീർത്ഥാടകർക്കും 607 എണ്ണം അന്താരാഷ്ട്ര തീർത്ഥാടകർക്കുമായുള്ളതാണ്.
മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും തീർത്ഥാടകരെ തിരിച്ചെത്തിക്കുന്നതിന് എയർലൈൻസ് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 1466 ഫ്‌ളൈറ്റുകളിലായി 355,454 തീർത്ഥാടകരെ സൗദി അറേബ്യൻ എയർലൈൻസ് വഴി തിരിച്ചയയ്ക്കും. കിങ്ങ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടു വഴി 1162 ഫ്‌ളൈറ്റുകളിലായി 242,818 തീർത്ഥാടകരാണ് രാജ്യത്തെത്തിയത്. ജിദ്ദയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൾ അസീസ് ഇന്റർ നാഷണൽ എയർപോർട്ട് മുഖേന 304 ഫ്‌ളൈറ്റുകളിലായി 112,636 തീർത്ഥാടകരും രാജ്യത്ത് എത്തിയിരുന്നു.