- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലികോം മേഖലയിൽ ഇനി വിദേശികളുണ്ടാവില്ല; ആറു മാസത്തിനുള്ളിൽ സ്വദേശിവത്ക്കരണം പൂർണമാകും; സെപ്റ്റംബർ മൂന്നു മുതൽ സ്വദേശികൾ മാത്രം
റിയാദ്: ടെലികോം മേഖല പൂർണമായും സ്വദേശിവത്ക്കരിക്കുന്ന നടപടികൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാകും. മൊബൈൽ ഫോൺ സെയിൽസ്, മെയിന്റനൻസ്, ആക്‌സസറീസ് സെക്ടർ എന്നീ മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കിയതിനു പിന്നാലെ ടെലികോം മേഖലയിൽ നിന്ന് വിദേശികളെ പൂർണമായും ഒഴിവാക്കുന്നു. മൊബൈൽ ഫോൺ അനുബന്ധ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത് മാർച്ച് പത്തിന് തന്നെ നടപടികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ ജോലി മാറുന്നതിന് ആറു മാസത്തെ സമയം അനുവദിച്ചുകൊണ്ടായിരുന്നു മാർച്ചിൽ പ്രഖ്യാപനം വന്നത്. ഇതനുസരിച്ച് മൂന്നു മാസത്തിനുള്ളിൽ ടെലികോം മേഖല അമ്പതു ശതമാനം സ്വദേശിവത്ക്കരിക്കും. ജൂൺ ആറു വരെയുള്ള സമയത്ത് ഈ മേഖലയിലുള്ള അമ്പതു ശതമാനം വിദേശികളെ ഒഴിവാക്കി പകരം സൗദി സ്വദേശികളെ നിയമിക്കാനാണ് നീക്കം. സെപ്റ്റംബർ മൂന്നു മുതൽ ടെലികോം മേഖലയിൽ സ്വദേശികൾ മാത്രമാകും ജോലി ചെയ്യുക. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കുന്നതിനൊപ്പം തന്നെ ടെലികോം മേഖളയിലെ സുരക്ഷാഭീഷണികൾ മറികടക്കുന്നതിനും സൗദിവത്ക്ക
റിയാദ്: ടെലികോം മേഖല പൂർണമായും സ്വദേശിവത്ക്കരിക്കുന്ന നടപടികൾ ആറു
മാസത്തിനുള്ളിൽ പൂർത്തിയാകും. മൊബൈൽ ഫോൺ സെയിൽസ്, മെയിന്റനൻസ്, ആക്‌സസറീസ് സെക്ടർ എന്നീ മേഖലയിൽ നിന്ന് വിദേശികളെ ഒഴിവാക്കിയതിനു പിന്നാലെ ടെലികോം മേഖലയിൽ നിന്ന് വിദേശികളെ പൂർണമായും ഒഴിവാക്കുന്നു.
മൊബൈൽ ഫോൺ അനുബന്ധ മേഖലയിൽ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത് മാർച്ച് പത്തിന് തന്നെ നടപടികൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഈ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ ജോലി മാറുന്നതിന് ആറു മാസത്തെ സമയം അനുവദിച്ചുകൊണ്ടായിരുന്നു മാർച്ചിൽ പ്രഖ്യാപനം വന്നത്. ഇതനുസരിച്ച് മൂന്നു മാസത്തിനുള്ളിൽ ടെലികോം മേഖല അമ്പതു ശതമാനം സ്വദേശിവത്ക്കരിക്കും. ജൂൺ ആറു വരെയുള്ള സമയത്ത് ഈ മേഖലയിലുള്ള അമ്പതു ശതമാനം വിദേശികളെ ഒഴിവാക്കി പകരം സൗദി സ്വദേശികളെ നിയമിക്കാനാണ് നീക്കം.
സെപ്റ്റംബർ മൂന്നു മുതൽ ടെലികോം മേഖലയിൽ സ്വദേശികൾ മാത്രമാകും ജോലി ചെയ്യുക. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കുന്നതിനൊപ്പം തന്നെ ടെലികോം മേഖളയിലെ സുരക്ഷാഭീഷണികൾ മറികടക്കുന്നതിനും സൗദിവത്ക്കരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. സെൽഫോൺ ഷോപ്പുകളിലെ ജോലികളും അക്കൗണ്ടിങ്, മാർക്കറ്റിങ്, ക്ലറിക്കൽ ജോലികളിലെല്ലാം തന്നെ സൗദിവത്ക്കരണം ബാധകമാണ്.
സൗദിവത്ക്കരണം നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ ലേബർ മന്ത്രാലയം മറ്റു ലോ എൻഫോഴ്‌സമെന്റ് ഏജൻസികളുമായി സഹകരിച്ച് പരിശോധ നടത്തും. നിയമലംഘകർക്ക് പിഴയടക്കം ശിക്ഷകൾ ലഭിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.