- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ ഇ-മൈഗ്രേറ്റ് സംവിധാനത്തിന് സൗദി ഉദ്യോഗസ്ഥരുടെ വിമർശനം; ഏകപക്ഷീയമായ നടപടിയെന്ന് ആരോപണം
ജിദ്ദ: വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ കൊണ്ടുവന്നിട്ടുള്ള ഇ-മൈഗ്രേറ്റ് സംവിധാനത്തിന് സൗദിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിമർശനം. ജൂൺ ഒന്നു മുതലാണ് മിനിസ്ട്രി ഓഫ് ഓവർസീസ് ഇന്ത്യൻ അഫേഴ്‌സ് (എംഒഐഎ) ഇ-മൈഗ്രേറ്റ് സംവിധാനം നടപ്പിലാക്കാൻ തുടങ്ങിയത്. ഇതുപ്രകാരം ഇന്ത്യക്കാരായ തൊഴിലാളി
ജിദ്ദ: വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ കൊണ്ടുവന്നിട്ടുള്ള ഇ-മൈഗ്രേറ്റ് സംവിധാനത്തിന് സൗദിയിലെ ഉദ്യോഗസ്ഥരിൽ നിന്ന് വിമർശനം. ജൂൺ ഒന്നു മുതലാണ് മിനിസ്ട്രി ഓഫ് ഓവർസീസ് ഇന്ത്യൻ അഫേഴ്‌സ് (എംഒഐഎ) ഇ-മൈഗ്രേറ്റ് സംവിധാനം നടപ്പിലാക്കാൻ തുടങ്ങിയത്. ഇതുപ്രകാരം ഇന്ത്യക്കാരായ തൊഴിലാളികളെ നിയമിക്കുമ്പോൾ തൊഴിലുടമയും റിക്രൂട്ടിങ് ഏജൻസിയും ഇ-മൈഗ്രേറ്റ് സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നതാണ് നിബന്ധന.
കോൺട്രാക്ടിന്റെ വിശദാംശങ്ങളും ഇതിൽ നൽകിയിരിക്കണം. ഇന്ത്യൻ സർക്കാരിന്റെ ഇ-മൈഗ്രേറ്റ് സംവിധാനം ന്യായരഹിതമാണെന്നാണ് കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് കോൺട്രാക്ടേഴ്‌സ് കമ്മിറ്റി ചെയർമാനായ ഫഹദ് അൽ ഹമ്മദി അഭിപ്രായപ്പെട്ടിരിക്കുന്നത്. തന്മൂലം ബംഗ്ലാദേശ്, നേപ്പാൾ പോലെയുള്ള രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റുകൾ കൂടുതൽ നടത്താനും ഫഹദ് അൽ അഹമ്മദി ആഹ്വാനം ചെയ്തിരിക്കുകയാണ്.
മറ്റു രാജ്യത്തു നിന്നുള്ളവരെ ജോലിക്കെടുക്കാനും തങ്ങൾക്ക് അധികാരമുണ്ടെന്നും ഇന്ത്യക്കാർക്ക് വിസാ നൽകുന്നത് നിർത്തലാക്കണമെന്നും അൽ അഹമ്മദി ലേബർ മിനിസ്ട്രിയോട് ആവശ്യപ്പെട്ടു. റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ കുറച്ചുകൂടി ലളിതമാക്കുകയാണ് വേണ്ടതെന്നും അനാവശ്യ നടപടിക്രമങ്ങൾ ഇവയെ ദോഷമായി ബാധിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു.
ഇന്ത്യ ഏകപക്ഷീയമായ റിക്രൂട്ട്‌മെന്റ് വ്യവസ്ഥകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് ഇവിടേയ്ക്ക് കുറയ്ക്കുമെന്നും സാമ്പത്തിക വിദഗ്ധൻ ഫദേൽ അൽ ബുയാമിൻ വ്യക്തമാക്കി.
എന്നാൽ തൊഴിലാളികളുടെ ജോലി സംബന്ധിച്ച് വ്യക്തത വരുത്താനാണ് ഇ-മൈഗ്രേറ്റ് സംവിധാനമെന്നും നിരവധി പരാതികൾ ശമ്പളം ലഭിക്കാത്തതിനെ കുറിച്ചും ഇഖാമ പുതുക്കി നൽകാത്തതിനെ കുറിച്ചും ഇന്ത്യൻ എംബസിക്കു ലഭിക്കുന്നുണ്ടെന്നും ഇന്ത്യൻ കോൺസുൽ ജനറൽ ബി എസ് മുബാറക്ക് വ്യക്തമാക്കി. ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കുറയ്ക്കാനാണ് ഈ സംവിധാനെന്നും ഇത് സർക്കാരിന്റെ ഏകപക്ഷീയമായ നടപടിയല്ലെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.