- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന; വനിതാ ജീവനക്കാരും നാലു ലക്ഷം കവിഞ്ഞു; നിതാഖാത് ഫലപ്രദമെന്ന് മന്ത്രാലയം
ജിദ്ദ: നിതാഖാത് നടപ്പിലാക്കിയതിനെ തുടർന്ന് സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന. 2011-ൽ 700,00 ആയിരുന്നത് 2015 ആയതോടെ 1.7 മില്യൺ കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണവും നാലു ലക്ഷം കവിഞ്ഞു. നാലു വർഷം മുമ്പ് ഇത് 50,000 ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2012- ൽ നിത
ജിദ്ദ: നിതാഖാത് നടപ്പിലാക്കിയതിനെ തുടർന്ന് സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന. 2011-ൽ 700,00 ആയിരുന്നത് 2015 ആയതോടെ 1.7 മില്യൺ കവിഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണവും നാലു ലക്ഷം കവിഞ്ഞു. നാലു വർഷം മുമ്പ് ഇത് 50,000 ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
2012- ൽ നിതാഖാത് നടപ്പിലാക്കാൻ ആരംഭിച്ചതു മുതൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തുവന്നതെന്ന് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റ് ഫണ്ട് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ മൊയ്ക്കീൽ വ്യക്തമാക്കി. സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് അവർക്ക് ട്രെയിനിങ്ങും മറ്റും നൽകിയിരുന്നു. ഇതുവഴി ഏതു ജോലിക്കും അവരെ പ്രാപ്തരാക്കാനാണ് ഉദ്ദേശിച്ചത്.
സൗദിവത്ക്കരണത്തിനെതിരേ ശബ്ദമുയർത്തുന്നവർ യഥാർഥത്തിൽ രാജ്യത്തിന്റെ സമ്പദ് ഘടനയെ താറുമാറാക്കുകയാണെന്നും ഇക്കൂട്ടർ സ്വദേശീവത്ക്കരണം കുറ്റകരമാണെന്ന് പ്രസ്താവിക്കുകയുമാണെന്ന് ഇബ്രാഹീം അൽ മൊയ്ക്കീൽ പറയുന്നു. തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കുമായി 3rd ഡിറ്റർമിനേഷൻ അവാർഡ് സംഘടിപ്പിക്കുന്നുണ്ട്. സമ്മർ പ്രോഗ്രാമും പ്രൊഫഷണൽ ഗൈഡൻസ് പ്രോഗ്രാമുമുണ്ട്. സ്വദേശികളെ കൂടുതൽ സ്വകാര്യ മേഖലയിലേക്ക് ആകർഷിച്ച് ഒഴിവ് നികത്തുന്നതിനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നുണ്ട്.