- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ മൊബൈൽ കടകളിൽ നിന്നും മലയാളികളെല്ലാം പുറത്താകും; 100 ശതമാനം സ്വദേശിവൽകരണം വെള്ളിയാഴ്ച്ച് മുതൽ; ടെക്‌നോളജി പഠിക്കാൻ സൗദി സ്വദേശികൾ പരിശീലനത്തിനായി മലപ്പുറത്തും
റിയാദ്: സൗദിയിലെ മൊബൈൽ കടകളിൽ നിന്നും മലയാളികൾ പൂർണ്ണമായും പുറത്താകും. സൗദി സ്വദേശിവൽക്കരണ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതോടെയാണ് മലയാളികൾ അടക്കമുള്ളവർക്ക് അത് തിരിച്ചടിയായത്. മൊബൈൽ വിൽപന, സർവീസ് സ്ഥാപനങ്ങളിൽ 100 ശതമാനം സ്വദേശിവൽകരണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരികയാണ്. ഈ രംഗത്ത് തൊഴിൽ ചെയ്തിരുന്ന ആയിരക്കണക്കിന് മലയാളികൾ ഇതോടെ ദുരിതത്തിലായി. ടെലികോം രംഗത്തു പ്രവാസികളെ പൂർണമായി ഒഴിവാക്കുന്നതിനുള്ള പദ്ധതി പഴുതടച്ച രീതിയിൽ നടപ്പാക്കാൻ അഞ്ചു മന്ത്രാലയങ്ങൾ ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സൗദി യുവാക്കൾക്ക് മൊബൈൽ മെക്കാനിസത്തെ കുറിച്ചുള്ള പരിശീലനം വിപുലമായ തോതിൽ നടത്തിയിരിക്കയാണ് സൗദി സർക്കാർ.സ ആഭ്യന്തര, തൊഴിൽ, നഗരസഭാകാര്യ, വാണിജ്യ, ടെലികോം മന്ത്രാലയങ്ങൾ കർശന പരിശോധനകളുമായി രംഗത്തുണ്ട്. 50% സൗദിവൽകരണം പൂർത്തിയാക്കുന്നതിന് അനുവദിച്ച സമയപരിധി ജൂൺ ആദ്യവാരം അവസാനിച്ചപ്പോൾ മുതൽ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. നിയമം പാലിക്കാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഒട്ട
റിയാദ്: സൗദിയിലെ മൊബൈൽ കടകളിൽ നിന്നും മലയാളികൾ പൂർണ്ണമായും പുറത്താകും. സൗദി സ്വദേശിവൽക്കരണ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതോടെയാണ് മലയാളികൾ അടക്കമുള്ളവർക്ക് അത് തിരിച്ചടിയായത്. മൊബൈൽ വിൽപന, സർവീസ് സ്ഥാപനങ്ങളിൽ 100 ശതമാനം സ്വദേശിവൽകരണം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരികയാണ്. ഈ രംഗത്ത് തൊഴിൽ ചെയ്തിരുന്ന ആയിരക്കണക്കിന് മലയാളികൾ ഇതോടെ ദുരിതത്തിലായി.
ടെലികോം രംഗത്തു പ്രവാസികളെ പൂർണമായി ഒഴിവാക്കുന്നതിനുള്ള പദ്ധതി പഴുതടച്ച രീതിയിൽ നടപ്പാക്കാൻ അഞ്ചു മന്ത്രാലയങ്ങൾ ചേർന്ന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. സൗദി യുവാക്കൾക്ക് മൊബൈൽ മെക്കാനിസത്തെ കുറിച്ചുള്ള പരിശീലനം വിപുലമായ തോതിൽ നടത്തിയിരിക്കയാണ് സൗദി സർക്കാർ.സ
ആഭ്യന്തര, തൊഴിൽ, നഗരസഭാകാര്യ, വാണിജ്യ, ടെലികോം മന്ത്രാലയങ്ങൾ കർശന പരിശോധനകളുമായി രംഗത്തുണ്ട്. 50% സൗദിവൽകരണം പൂർത്തിയാക്കുന്നതിന് അനുവദിച്ച സമയപരിധി ജൂൺ ആദ്യവാരം അവസാനിച്ചപ്പോൾ മുതൽ മിന്നൽ പരിശോധനകൾ നടത്തുന്നുണ്ട്. നിയമം പാലിക്കാത്ത രണ്ടായിരത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഒട്ടേറെ മലയാളികൾക്കാണു ജോലി നഷ്ടപ്പെട്ടത്.
അതിനിടെ മൊബൈൽ ഫോൺ ടെക്‌നോളജി പഠിക്കാൻ സൗദി സ്വദേശികൾ മലപ്പുറം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെത്തി പരിശീലനവും തേടി. സ്വദേശി യുവാക്കൾക്കു മൊബൈൽ മേഖലയിലെ തൊഴിലുകളിൽ പരിശീലനം നൽകുന്ന സൗദി ടെക്‌നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയ്‌നിങ് കോർപറേഷനിലെ (ടിവിടിസി) മുഖ്യ പരിശീലകരടക്കമാണു മലപ്പുറത്തെത്തിയത്.
മൊബൈൽ മേഖലയിൽ ജോലി നേടാനായി സ്വദേശി യുവതീയുവാക്കളെ പ്രാപ്തരാക്കാൻ സൗദിയിൽ തൊഴിൽ ക്ലാസുകൾ പുരോഗമിക്കുകയാണ്. 50% സൗദിവൽകരണം നടപ്പാക്കുന്ന ഘട്ടത്തിൽ തന്നെ 40,000 പേർക്കു പരിശീലനം നൽകിയിരുന്നു. 16,502 പേർ ഓൺലൈൻ വഴി പരിശീലനം പൂർത്തിയാക്കി. 6,200 സൗദി വനിതകളും തൊഴിലധിഷ്ഠിത പരിശീലനം നേടി.
ആദ്യഘട്ടത്തിൽ തന്നെ 23,000 സ്ഥാപനങ്ങൾ സ്വദേശിവൽകരണ നിബന്ധനകൾ പാലിച്ചതായാണു കണക്ക്. മൊബൈൽ ഫോൺ വിൽപന, റിപ്പയറിങ്, കസ്റ്റമർ സർവീസ് മേഖലകളിലാണു വിദഗ്ധ പരിശീലനം. അടുത്ത ഘട്ടമായി ഉയർന്ന തസ്തികകളിലെ ജോലികൾക്കായും പരിശീലനം ആരംഭിക്കും.