സൗദി: മാന്യമല്ലാത്ത വസ്ത്ര ധാരണവും ലുക്കുകളുമായി മോളുകളിൽ കറങ്ങിയ ഒരു സംഘം യുവാക്കളെ സൗദിയിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെ മാന്യമല്ലാത്ത മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിന് സൗദിയി്ൽ വിലക്കേർപ്പെടുത്തുന്നു. കണ്ടാൽ കീറിപറിഞ്ഞ വസ്ത്രമാണെന്ന് തോന്നുമെങ്കിലും ആയിരങ്ങൾ വിലമതിക്കുന്ന ബ്രാൻഡഡ് വസ്ത്രങ്ങൾക്കാണ് നിരോധനം വരുക. 

ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇനി മുതൽ സൗദിയിൽ ധരിക്കേണ്ടെന്ന് അധികൃതർ
അറിയിച്ചത്. ധരിക്കുന്ന വസ്ത്രങ്ങൾക്ക് മാന്യത വേണമെന്നും കീറിപറിഞ്ഞ വസ്ത്രങ്ങൾ മാർക്കറ്റിൽ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുമാണ് സൗദിയുടെ പുതിയ ഉത്തരവ്. ഇത്തരം വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. സൗദിയുടെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇത്തരം വസ്ത്രങ്ങൾ എന്നും, മതത്തിനും സമൂഹത്തിനും വിരുദ്ധമാണ് ഇതെന്നും അധികൃതർ പ
റഞ്ഞു.

കുട്ടികൾക്ക് ഇത്തരം കീറിപറിഞ്ഞ വസ്ത്രങ്ങൾ വാങ്ങി കൊടുക്കരുതെന്ന് മാതാപിതാക്കൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. വസ്ത്രങ്ങളുടെ വ്യാപാരം തടയുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾക്കും വിതരണകാർക്കും നോട്ടീസ് നൽകി. നിയമത്തെ ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അറിയിച്ചു.