പ്രവാസികളെ കൂട്ടത്തോടെ പറഞ്ഞു വിട്ട് ശേഷം പൂർണമായും സ്വദേശിവത്കരണം നടത്തുന്ന പദ്ധതികളുമായി സൗദി അധികൃതർ രംഗത്ത്. ഇതിന്റെ ഭാഗമായി പ്രവാസികൾ ഏറെ ജോലി ചെയ്യുന്ന ടാക്‌സി മേഖലകളായയൂബർ, കരീം ടാക്സി കമ്പനികളിൽ നിന്നും വിദേശികളെ ഒഴിവാക്കുന്നതായി റിപ്പോർട്ട്. കൂടാതെ 27 മേഖലകളിൽ വിസ അനുവദിക്കുന്നത് നിർത്തലാക്ക യതായും റിപ്പോർട്ട്. ഇതോടെ പൂർണമായും വിദേശികളെ ഒഴിവാക്കി ,സ്വദേശികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനുള്ള സൗദിയുടെ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് ഉറപ്പായി.

സൗദിയിലെ യൂബർ, കരീം ടാക്സി കമ്പനികളിൽ നിന്നും വിദേശികളെ ഒഴിവാക്കുതിന്റെ ഭാഗമായി കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അവരവരുടെ സ്വന്തം വാഹനങ്ങളിൽ ടാക്സി സർവീസ് നടത്തുന്ന വിദേശികളെയാണ് ഒഴിവാക്കുന്നത്. പകരം സ്വദേശികളെ മാത്രം നിയമിച്ച് സ്വദേശിവത്കരണം നടപ്പിലാക്കും. കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് മറ്റുള്ളവർ സര്വ്വീസ് നടത്തുന്നതിനും വിലക്കേര്പ്പെടുത്തി.

ഇതോടെ ഇത്തരം കമ്പനികളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് തിരിച്ചടിയായി രിക്കുകയാണ്.വിദേശികൾ യൂബർ, കരീം എന്നീ കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു അവരവരുടെ സ്വന്തം വാഹനങ്ങളിൽ ടാക്സി സർവീസ് നടത്തുന്നത് അനുവദിക്കുകയില്ല. എന്നാൽ സ്വകാരൃ, പൊതു ടാക്സി കമ്പനികൾ എന്ന നിലയിൽ യൂബർ, കരീം തുടങ്ങിയ കമ്പനികളുടെ സ്പോൺസർഷിപ്പിലുള്ള വിദേശികൾക്ക് നിയമപരമായി കമ്പനികളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് താൽക്കാലികമായി ടാക്സി സർവ്വീസ് നടത്താവുന്നതാണ്. സർവ്വീസ് നടത്തുന്നത് സൗദി ട്രാൻസ്പോർ്ട്ടഷൻ മന്ത്രാലയം നടപ്പിലാക്കുന്ന നിയമങ്ങൾക്ക് വിധേയമായിരിക്കണം.

ഇത് കൂടാതെ വിസാ നിയന്ത്രണം നടപ്പിലാക്കുന്നതായും റിപ്പോർട്ട്.. രാജ്യത്ത് ഇരുപത്തിയേഴ് മേഖലകളിൽ വിസ അനുവദിക്കുന്നത് സൗദി നിർത്തലാക്കിയതായാണ് പുതിയ റിപ്പോർട്ട്. വിസ നിർത്തിലാക്കിയ മേഖലകളിൽ സ്വദേശിവൽകരണം നടപ്പിലാക്കാൻ സാധ്യത യുണ്ടെന്നാണ് സൂചന. എന്നാൽ അധികൃതർ ഇതു സംബന്ധിച്ച് ഇതുവരെ ഔദ്യോഗികമായി
പ്രതികരിച്ചിട്ടില്ല.

27ഓളം ഇനങ്ങളിൽപെട്ട സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലേക്ക് വിസ അനുവദിക്കുന്നതിനാണ് സൗദി അധികൃതർ അനുമതി നിർത്തലാക്കിയത്. വാഹനങ്ങളുടെ സ്പെയർ പാർട്സ്, കെട്ടിട നിർമ്മാണ വസ്തുക്കൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, ഫാർമസി, ടെന്റ് കെട്ടുന്ന ഉപകരണങ്ങൾ, പെയിന്റ് തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങളും വിസ നിർത്തലാക്കിയവയിൽ ഉൾപ്പെടും. എന്നാൽ ഈ സ്ഥാപനങ്ങളിൽ സ്വദേശിവൽകരണം നടത്തുമെന്ന് ഇതുവരെ തൊഴിൽമന്ത്രാലയം അറിയിച്ചിട്ടില്ല.ടൈലറിംങ് വസ്തുക്കൾ, ഗിഫ്റ്റ് വസ്തുക്കൾ, സുഗന്ധ ദ്രവ്യങ്ങൾ, ചെരുപ്പ്, വാച്ച് തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന കടകളിലേക്കും പുതിയ വിസകൾ നൽകുന്നത് നിർത്തി വച്ചിട്ടുണ്ട്.