- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമേഖലയിൽ സൗദിവത്ക്കരണം കുറയ്ക്കാൻ ആലോചന; വിദേശികൾക്ക് ഏറെ തൊഴിൽ സാധ്യത
റിയാദ്: നിതാഖാത് 3 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് ഏറെ മാറ്റങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആരോഗ്യമേഖലയിൽ സ്വദേശികളുടെ അനുപാതം കുറച്ചു കൊണ്ട് നടപടി സ്വീകരിക്കുകയാണ് മന്ത്രാലയം ഇപ്പോൾ. ആരോഗ്യമേഖലയിലേക്ക് യോഗ്യരായ സ്വദേശികളെ അഭാവമാണ് ഈ മേഖലയിലെ സൗദീവത്ക്കരണത്തിൽ നിന്നു പിന്നോട്ടു പോകാൻ മന്ത്രാലയത്തെ ന
റിയാദ്: നിതാഖാത് 3 നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്ത് ഏറെ മാറ്റങ്ങളുമായി സൗദി ആരോഗ്യമന്ത്രാലയം. രാജ്യത്ത് ആരോഗ്യമേഖലയിൽ സ്വദേശികളുടെ അനുപാതം കുറച്ചു കൊണ്ട് നടപടി സ്വീകരിക്കുകയാണ് മന്ത്രാലയം ഇപ്പോൾ. ആരോഗ്യമേഖലയിലേക്ക് യോഗ്യരായ സ്വദേശികളെ അഭാവമാണ് ഈ മേഖലയിലെ സൗദീവത്ക്കരണത്തിൽ നിന്നു പിന്നോട്ടു പോകാൻ മന്ത്രാലയത്തെ നിർബന്ധിപ്പിച്ചത്. അതുകൊണ്ടു തന്നെ സൗദി ആരോഗ്യമേഖലയിൽ സ്വദേശികളുടെ അനുപാതം കുറച്ച് വിദേശികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
നിതാഖാത് 3 നടപ്പിലാകുന്നതിന്റെ മുന്നോടിയായാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നത്. ഇക്കാര്യത്തിൽ സൗദി ചേംബർ കൗൺസിലിനു കീഴിലുള്ള നാഷണൽ ബെൽത്ത് കമ്മിറ്റിയുടെ ശുപാർശ കൂടി പരിഗണിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ഡോ. മുഫ്രിജ് അൽഹഖബാനി അറിയിച്ചു. ആരോഗ്യ മേഖലക്ക് ആവശ്യമായ ബിരുദധാരികൾ സ്വദേശികളിൽ ലഭ്യമല്ല. നിലവിലുള്ള എണ്ണം സർക്കാർ മേഖലയിലെ സ്വദേശിവത്കരണ തോത് പൂർത്തീകരിക്കാൻ പോലും പര്യാപത്മാവില്ല. രാജ്യത്തിന് ആവശ്യമായത്ര സ്വദേശികളെ ആരോഗ്യ മേഖലക്ക് ലഭിക്കണമെങ്കിൽ ഹിജ്‌റ വർഷം 1440 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് പഠനത്തിൽ വ്യക്തമാവുന്നത്.
നിലവിൽ ഡന്റൽ ക്ലിനിക്ക്, ദന്താശുപത്രി എന്നിവിടങ്ങളിലാണ് മെച്ചപ്പെട്ട സ്വദേശി ശതമാനം ഉള്ളത്. മന്ത്രാലയം ഉദ്ദേശിക്കുന്ന തരത്തിലേക്ക് രാജ്യത്തെ പൊതുആരോഗ്യരംഗത്ത് സ്വദേശീവത്ക്കരണം നടപ്പാക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. ഈയവസ്ഥയിൽ വിദേശീയരെ കൂടുതലായി റിക്രൂട്ട് ചെയ്യാൻ നാഷണൽ ഹെൽത്ത് കമ്മിറ്റി തൊഴിൽ മന്ത്രാലയത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികൾക്ക് സൗദി ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതയ്ക്കാണ് അവസരമൊരുങ്ങുന്നത്.