- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ തൊഴിലാളികളുടെ കുത്തകയായ ചില്ലറ വ്യാപാര മേഖലയിലേക്ക് സ്വകാര്യവത്കരണം കർശനമാക്കാൻ സൗദി തൊഴിൽമന്ത്രാലയം; പുതിയ മാനദണ്ഡങ്ങൾ ഉടൻ
വിദേശ തൊഴിലാളികളുടെ കുത്തകയായ ചില്ലറ വ്യാപാര മേഖലയിലേക്ക് സ്വകാര്യവത്കരണം കർശനമാക്കാൻ സൗദി തൊഴിൽമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഭാവിയിൽ ചെറുകിട വ്യാപാരകേന്ദ്രങ്ങളിലെ ജോലി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ചില്ലറ വ്യാപാര മേഖലയിൽ
വിദേശ തൊഴിലാളികളുടെ കുത്തകയായ ചില്ലറ വ്യാപാര മേഖലയിലേക്ക് സ്വകാര്യവത്കരണം കർശനമാക്കാൻ സൗദി തൊഴിൽമന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഭാവിയിൽ ചെറുകിട വ്യാപാരകേന്ദ്രങ്ങളിലെ ജോലി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ചില്ലറ വ്യാപാര മേഖലയിൽ തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഉടൻ പ്രഖ്യാപിക്കും. ഓരോ പ്രവിശ്യയിലെയും സ്ഥാപനങ്ങളുടെ പ്രത്യേകതകളും സാഹചര്യവും പരിഗണിച്ചാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്നും ഉപമന്ത്രി പറഞ്ഞു.
ഘട്ടം ഘട്ടമായാണ് ചില്ലറവ്യാപാര മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത്. ഭാവിയിൽ ചെറുകിട വ്യാപാര കേന്ദ്രങ്ങളിലെ ജോലി സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ഇതു സംബന്ധിച്ച വിശദാംശങ്ങൾ തൊഴില് മന്ത്രാലയം പഠിച്ചുവരികയാണ്. പ്രവിശ്യകളിലെ സ്വദേശി ജീവനക്കാരുടെ ലഭ്യതയും ആവശ്യവും പരിഗണിച്ചാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വിപണിയെ പ്രതികൂലമായി ബാധിക്കാത്ത വിധം പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതൽ ബിനാമി സംരംഭങ്ങൾ നടക്കുന്നത് ചില്ലറവ്യാപാര മേഖലയിലാണ്. ഇത്തരം നിയമലംഘനങ്ങൾ പ്രതിരോധിക്കാനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ചില്ലറ വ്യാപാര മേഖലയിലെ സ്വദേശിവൽക്കരണം സഹായിക്കുമെന്ന കണ്ടെത്തലിലാണ് മന്ത്രാലയം.