കുവൈറ്റ് സിറ്റി: സൗഹൃദ വേദി ഫർവാനിയുടെ സൗഹൃദ സംഗമം റിക്രിയേഷൻ ഹാളിൽ നടന്നു. പ്രസിഡന്റ് ജയദേവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഹസന്നുൽ ബന്ന സ്‌നേഹ സന്ദേശം നൽകി. നൗഫൽ കെ വി, സുന്ദരൻ , മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിവധ കലാപരിപാടികൾ നടന്നു.

സൗഹൃദ വേദി ഫർവാനിയുടെ പുതിയ ഭാരവാഹികൾ ആയി ജയദേവൻ (പ്രസിഡന്റ്), വർഗീസ് സി ആർ (വൈസ് പ്രസിഡന്റ്) അനന്തു എം (സെക്രട്ടറി) രതീഷ് കെ എസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കൃഷണ കുമാരൻ, കൃഷ്ണൻ, ഉബൈദ്, ബിനു, ചന്ദ്ര ബാബു, സുന്ദരൻ, മനോജ്, നൗഷാദ്, അനീസ് അബ്ദുസലാം, എന്നിവരെ കമ്മറ്റി മെമ്പർ മാരായി തിരഞ്ഞെടുത്തു. സൗഹൃദ വേദി സെക്രട്ടറി കൃഷ്ണൻ സ്വാഗതം ആശംസിച്ച പരിപാടിക്ക് അനന്തു നന്ദി പ്രകാശിപ്പിച്ചു.