ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിന്റെ സ്‌ക്വാഷിൽ ഇന്ത്യക്ക് ചരിത്ര നേട്ടം. പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ ഫൈനലിലെത്തി. ഇത് ആദ്യമായാണ് സ്‌ക്വാഷിൽ ഇന്ത്യൻ താരം ഫൈനലിൽ എത്തുന്നത്. നേരത്തെ മലയാളിയായ ദീപകാ പള്ളിക്കൽ വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചിരുന്നു.