ദമ്മാം: ഗൾഫ് മേഖലയിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നോർക്ക വഹിക്കണമെന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ( സവ) കിഴക്കൻ പ്രവിശ്യ കുടുംബവേദി രൂപീകരണ സമ്മേളനം അവിശ്യപ്പെട്ടു. പ്രത്യേകിച്ച് കുടുംബവുമായി ഗൾഫ് നാടുകളിൽ കഴിയുന്നവർ ജോലി നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുമ്പോൾ അവരുടെ കുട്ടികളുടെ സ്‌കൂൾ പ്രവേശനം കൂനിന്മേൽ കുരു എന്നപോലെ വലിയ കീറാമുട്ടിയായി മാറാറുണ്ട്. വലിയ തുക സ്‌കൂളുകളുകൾ സംഭാവനയായി ആവിശ്യപെടുന്നതോടൊപ്പം അധ്യാനവര്ഷത്തിന്റെ ഇടക്ക് വച്ച് പ്രവേശനം തേടിയാലും ആ അധ്യാനവർഷത്തിന്റെ മുഴുവൻ ഫീസും അടക്കേണ്ടി വരുന്നു.

വലിയ നീക്കിയിരിപ്പോന്നും ഇല്ലാതെ നാട്ടിൽ എത്തുന്ന പ്രവാസിക്ക് ഈ തുക കണ്ടെത്തുക പ്രയാസകരമാണ്, അതുകൊണ്ടുതന്നെ നല്ലനിലയിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം നാട്ടിലെ സ്‌കൂളിൽ പ്രവേശനം നേടാനാവാതെ അവതാളത്തിൽ ആകുകയും ചെയ്യും. ഈ വിഷയത്തിൽ നോർക്ക അടിയന്തിരമായി ഇടപെടണമെന്നും ഈ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നോർക്കാ റൂട്‌സ് വഹിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ അവിശ്യപ്പെട്ടു.

സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റു റിയാസ് ഇസമായിൽ അധ്യക്ഷത വഹിച്ച കുടുംബ വേദി രൂപീകരണ സമ്മേളനം മുഖ്യരക്ഷാധികാരി കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. രക്ഷാധികാര സമിതി അംഗവും പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ പ്രവർത്തന വിശദീകരണം നൽകി ജോയിന്റ് സെക്രട്ടറി ജോഷി ബാഷ പ്രമേയം അവതരിപ്പിച്ചു. ജനറൽസെക്രട്ടറി ജോർജ്ജ് നെറ്റോ, ട്രഷറർ നൗഷാദ് അബ്ദുൾഖാദർ, കായിക വേദി കൺവീനർ യഹിയ കോയ, ജോയിന്റ് സെക്രട്ടറി കെ. കൃഷണകുമാർ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കുടുംബവേദി കൺവീനർ നസീർ അലി പുന്നപ്ര സ്വാഗതവും ജോയിന്റ് സെക്രട്ടറി മോഹൻകുമാർ നന്ദിയും പറഞ്ഞു.

 

തുടർന്ന് നടന്ന അത്താഴവിരുന്നിന് നിരാസ് യൂസുഫ്, റിജു ഇസമായിൽ , സയദ് ഹമദാനി, ,ഷനീഫ് ഹംസ, നവാസ് ബഷീർ, സിറാജ് ആലപ്പി, നവാസ് റഹിം , സിനി റിയാസ്, സബീത നസീർ, ഷജീല ജോഷി, സിന്ധു സജികുമാർ, അഞ്ജു നിറാസ്, ഷീബ റിജു, അന്‌സീന സയെദ്, യൂനാ നവാസ്, രെഷ്മി മോഹൻ, സബീന നഫ്‌സൽ, സുബിന സിറാജ്, റസീന കമറുദ്ദീൻ, സബീല കാസിം, ലുബി നൗഷാദ്, സൗമ്യ നവാസ്, ഷജന ഷമീർ, ഷിഫ്‌ന നവാസ് എന്നിവർ നേതൃത്വം നൽകി .

നസീർ അലി പുന്നപ്രയെ കൺവീനറായും സജികുമാർ ആർ., കാസിം എ.ആർ., നവാസ് ജലീൽ , സിറാജ് കരുമാടി, നഫ്‌സൽ അബ്ദുൽ റഹ്മാൻ, കമരുദീൻ, നിസാർ ഹുസൈൻ, എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.