- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനരധിവാസവും വനിതാ പങ്കാളിത്തവും ' സവ വനിതാവേദി പൊതുചർച്ച ശനിയാഴ്ച ദമ്മാമിൽ
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി 15 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ദമ്മാം അൽ അബീർ മെഡിക്കൽസെന്റെറിൽ വെച്ച് ' പുനരധിവാസവും വനിതാ പങ്കാളിത്തവും ' എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമുഹിക കലാ സാംസ്‌കാരിക രാഷ്ട്രിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ വനിതകളെ പങ്കെടുപ്പിച്ച് പൊതുചർച്ച സംഘടിപ്പിക്കുന്നു. സ്വദേശിവൽക്കരണത്തിന്റെ ത്വരിത പാതയിൽ പ്രവാസം തിരിച്ചുപോക്ക് ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഈ സാഹചര്യം എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. പ്രവാസികളിൽ മഹാഭൂരിപക്ഷത്തിനും നാട്ടിലെത്തിക്കഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു വർഷംകൊണ്ട് സമ്പാദ്യത്തിൽ വൻ ശോഷിപ്പ് സംഭവിക്കുകയും മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലെങ്കിൽ വൻതകർച്ചയിൽ എത്തിച്ചേരുകയും ചെയ്യുമെന്നതാണ് പൊതുവായ അനുഭവം. ഇത്തരത്തിൽകാഴ്ചക്കാരായി മാറിനിൽക്കാതെ പ്രവാസി കുടുംബങ്ങളിലെ വനിതകൾ കൂടി പങ്കാളികൾ ആവുന്ന പുനരധിവാസ പദ്ധതികളുടെ സാദ്ധ്യതകൾ ആരായുകയാണ് 'പുനരധിവാസവും വനി
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ വനിതാവേദി 15 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ദമ്മാം അൽ അബീർ മെഡിക്കൽ
സെന്റെറിൽ വെച്ച് ' പുനരധിവാസവും വനിതാ പങ്കാളിത്തവും ' എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ സാമുഹിക കലാ സാംസ്‌കാരിക രാഷ്ട്രിയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ വനിതകളെ പങ്കെടുപ്പിച്ച് പൊതുചർച്ച സംഘടിപ്പിക്കുന്നു.
സ്വദേശിവൽക്കരണത്തിന്റെ ത്വരിത പാതയിൽ പ്രവാസം തിരിച്ചുപോക്ക് ആരംഭിച്ചു കഴിഞ്ഞു. സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഈ സാഹചര്യം എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. പ്രവാസികളിൽ മഹാഭൂരിപക്ഷത്തിനും നാട്ടിലെത്തിക്കഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു വർഷംകൊണ്ട് സമ്പാദ്യത്തിൽ വൻ ശോഷിപ്പ് സംഭവിക്കുകയും മറ്റു വരുമാന മാർഗങ്ങൾ ഒന്നുമില്ലെങ്കിൽ വൻ
തകർച്ചയിൽ എത്തിച്ചേരുകയും ചെയ്യുമെന്നതാണ് പൊതുവായ അനുഭവം. ഇത്തരത്തിൽ
കാഴ്ചക്കാരായി മാറിനിൽക്കാതെ പ്രവാസി കുടുംബങ്ങളിലെ വനിതകൾ കൂടി പങ്കാളികൾ ആവുന്ന പുനരധിവാസ പദ്ധതികളുടെ സാദ്ധ്യതകൾ ആരായുകയാണ് 'പുനരധിവാസവും വനിതാ പങ്കാളിത്തവും ' എന്ന പൊതു ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചർച്ചയിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനമെന്നും സവ വനിതാവേദി ഭാരവാഹികൾ അറിയിച്ചു .