- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സേവ് ലക്ഷദ്വീപ്: ഒന്നടങ്കം നിരാഹാരമനുഷ്ഠിച്ച് ദ്വീപ് ജനത; ഭരണ പരിഷ്കാരങ്ങൾക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ
കവരത്തി: പുതിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനതയുടെ ജനകീയ നിരാഹര സമരം ആരംഭിച്ചു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം. ദ്വീപിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ അടച്ചിടും. പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, സമരത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യങ്ങളുണ്ടായാൽ വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്ന് നിർദേശമുണ്ട്. ദ്വീപിലെ ഓരോ ആരോഗ്യ പ്രവർത്തരോടും സജ്ജമായിരിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പന്ത്രണ്ട് മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി എല്ലാ ദ്വീപുകളിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കമ്മിറ്റികൾ രൂപീകരിച്ചത്. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ സമരത്തിനുണ്ട്.
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം നേതാക്കൾ സർവകകക്ഷി യോഗത്തിന് ശേഷം കൊച്ചിയിൽ പറഞ്ഞിരുന്നു. സന്ദർശക പാസിന്റെ കാലാവധി കഴിഞ്ഞവരോട് ദ്വീപ് വിട്ട് പോകാൻ ലക്ഷദ്വീപ് ഭരണകൂടം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾ അടക്കമുള്ളവർ ദ്വീപിൽ നിന്നും മടങ്ങി.
മറുനാടന് മലയാളി ബ്യൂറോ