- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഇഎസിന്റെ കോടികളുടെ ഭൂസ്വത്തുകൊള്ളയടിക്കുന്നു; ഭരണഘടന തിരുത്തി 18 വർഷമായി പ്രസിഡന്റായി തുടരുന്നു; മെഡിക്കൽ കോളജിൽനിന്ന് ലക്ഷങ്ങൾ ശമ്പളമായി എഴുതിയെടുക്കുന്നു; കോഴിക്കോട് ആശുപത്രിക്ക് വാങ്ങിയ ഭൂമിയിൽ കണ്ണായ ഭാഗം കുടുംബത്തിന്റെയും പേരിൽ രജിസ്റ്റർ ചെയ്തു; ആരോപണങ്ങൾ നിഷേധിച്ച് ഡോ ഫസൽ ഗഫൂർ; സേവ് എംഇഎസ് ഫോറം സജീവമാകുമ്പോൾ
കൊച്ചി: ചാനൽ ചർച്ചകളിൽ മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന നേതാവാണ് എം.ഇ.എസ് ( മുസ്ലീം എജുക്കേഷണൽ സൊസൈറ്റ്) പ്രസിഡന്റ് ഡോ.ഫസൽഗഫൂർ.എന്നാൽ ഫസൽഗഫൂറിനെതിരെ അഴിമതിയും ജനാധിപത്യവിരുദ്ധതയും ഏകാധിപത്യവുമൊക്കെ ആരോപിച്ച് എ.ഇ.എസിന്റെതന്നെ ഒരു വിഭാഗം പ്രവർത്തകരും അനുഭാവികളും രംഗത്തെത്തി.സേവ് എം.ഇ.എസ് ഫോറം എന്നപേരിൽ സംഘടനയുണ്ടാക്കിയ ഇവർ കോടികളുടെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഡോ.ഫസൽ ഗഫൂറിനെതിരെ ഉന്നയിക്കുന്നത്. എം.ഇ.എസിന്റെ ഫസൽ ഗഫൂറിന്റെ കുടുംബസ്വത്താക്കിയെന്ന അതിഗുരുതരാമയ ആരോപണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്തകസമ്മേളനം നടത്തിയ സേവ് എം.ഇ.എസ് ഫോറം ഭാരവാഹികൾ ആരോപിക്കുന്നത്.എ.ഇ.എസിന്റെ ഭൂസ്വത്ത് പ്രസിഡന്റ് ഫസൽ ഗഫൂറും കുടുംബാംഗങ്ങളും ചേർന്ന് കൊള്ളയടിക്കയാണ്. ഇത് ചോദ്യം ചെയ്യുന്നവരെ വെട്ടിനിരത്തി സൊസൈറ്റിയിൽ ആശ്രിതരെ കുത്തിനിറക്കുകയാണ്. തുടർച്ചയായി രണ്ടു ടേമിൽ കൂടുതൽ പ്രസിഡന്റ് പദവിയിലിരുന്നതിന്റെ പേരിൽ ഡോ. എം.എ. അ
കൊച്ചി: ചാനൽ ചർച്ചകളിൽ മതേതരത്വത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ഘോരഘോരം പ്രസംഗിക്കുന്ന നേതാവാണ് എം.ഇ.എസ് ( മുസ്ലീം എജുക്കേഷണൽ സൊസൈറ്റ്) പ്രസിഡന്റ് ഡോ.ഫസൽഗഫൂർ.എന്നാൽ ഫസൽഗഫൂറിനെതിരെ അഴിമതിയും ജനാധിപത്യവിരുദ്ധതയും ഏകാധിപത്യവുമൊക്കെ ആരോപിച്ച് എ.ഇ.എസിന്റെതന്നെ ഒരു വിഭാഗം പ്രവർത്തകരും അനുഭാവികളും രംഗത്തെത്തി.സേവ് എം.ഇ.എസ് ഫോറം എന്നപേരിൽ സംഘടനയുണ്ടാക്കിയ ഇവർ കോടികളുടെ സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഡോ.ഫസൽ ഗഫൂറിനെതിരെ ഉന്നയിക്കുന്നത്.
എം.ഇ.എസിന്റെ ഫസൽ ഗഫൂറിന്റെ കുടുംബസ്വത്താക്കിയെന്ന അതിഗുരുതരാമയ ആരോപണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വാർത്തകസമ്മേളനം നടത്തിയ സേവ് എം.ഇ.എസ് ഫോറം ഭാരവാഹികൾ ആരോപിക്കുന്നത്.എ.ഇ.എസിന്റെ ഭൂസ്വത്ത് പ്രസിഡന്റ് ഫസൽ ഗഫൂറും കുടുംബാംഗങ്ങളും ചേർന്ന് കൊള്ളയടിക്കയാണ്. ഇത് ചോദ്യം ചെയ്യുന്നവരെ വെട്ടിനിരത്തി സൊസൈറ്റിയിൽ ആശ്രിതരെ കുത്തിനിറക്കുകയാണ്.
തുടർച്ചയായി രണ്ടു ടേമിൽ കൂടുതൽ പ്രസിഡന്റ് പദവിയിലിരുന്നതിന്റെ പേരിൽ ഡോ. എം.എ. അബ്ദുല്ലയെ നീക്കി സ്ഥാനമേറ്റ ഫസൽ ഗഫൂർ, ഭരണഘടന തിരുത്തി 18 വർഷമായിട്ട് തുടരുകയാണ്. 15പേർ സംസ്ഥാന കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ പ്രസിഡന്റ് 20പേരെ നാമനിർദ്ദേശം ചെയ്യുകയാണ്. യാതൊരു വിധത്തിലുള്ള ജനാധിപത്യവും എം.ഇ.എസിൽ നടക്കുന്നില്ലെന്നും എം.ഇ.എസ് മുൻ പ്രസിഡന്റ് ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, അമീർ അഹമ്മദ്, ഡോ. മഹ്ഫൂസ് റഹ്മാൻ, കളത്തിൽ ബഷീർ, ആബിദ് റഹ്മാൻ എന്നിവർ ചൂണ്ടിക്കാട്ടി.
കോടികൾ വിലമതിക്കുന്ന എം.ഇ.എസിന്റെ സ്വത്ത് 14 നിയമവിരുദ്ധമായി വിറ്റു. ഇതുമായി ബന്ധപ്പെട്ട് കേസുകൾ ഹൈക്കോടതിയിലുൾപ്പെടെ നിലനിൽക്കുന്നു. ഭരണഘടന തിരുത്തി ഫസൽഗഫൂറും മകനും മെഡിക്കൽ കോളജിൽനിന്ന് പ്രതിമാസം ലക്ഷങ്ങളാണ് ശമ്പളമായി എഴുതിയെടുക്കുന്നത്. പലപ്പോഴും ഇവരുടെ സേവനവും ആശുപത്രിക്ക് കിട്ടാറില്ല.കോഴിക്കോട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് വാങ്ങിയ ഭൂമിയിൽ കണ്ണായ ഭാഗം ഫസൽ ഗഫൂറിന്റെയും കുടുംബത്തിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോഷക സംഘടനകളായ വനിതവിങ്, യൂത്ത് വിങ് എന്നിവ പിരിച്ചുവിട്ടു. മകൻ ഡോ. റഹീം ഫസലിനെ യൂത്ത് വിങ് ജനറൽ സെക്രട്ടറിയാക്കി. ഫസൽ ഗഫൂർ നേതൃസ്ഥാനത്ത് തുടർന്നാൽ എം.ഇ.എസ് ഇല്ലാതാകുമെന്നും സേവ് എം.ഇ.എസ് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
എന്നാൽ സേവ് എം.ഇ.എസ് ഫോറത്തിന്റെ ആരോപണങ്ങളെല്ലാം ഡോ.ഫസൽ ഗഫൂർ നിഷേധിക്കയാണ്. 2011ൽ തനിക്കെതിരെ മൽസരിച്ച് തോറ്റവർ വ്യാജ ആരോപണങ്ങളുന്നയിക്കുകയാണെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു. താലൂക്ക്, ജില്ല കമ്മിറ്റികളിൽ ഒരുപ്രമേയം പോലും പാസാക്കാനാവാത്തവരാണ് ആരോപണമുന്നയിക്കുന്നത്. താലൂക്ക് തലം മുതൽ വിവിധ സ്ഥാനങ്ങളിൽ താൻ 14 വർഷം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനെ പ്രസിഡന്റ് കാലയളവായി പ്രചരിപ്പിക്കുകയാണ്.
എം.ഇ.എസ് പ്രസിഡന്റെന്ന നിലയിൽ താൻ പണം കൈപ്പറ്റുന്നില്ല. സംഘടനക്ക് കീഴിലെ മെഡിക്കൽ കോളജിലെ പ്രഫസറെന്ന നിലയിലാണ് മെഡിക്കൽ കൗൺസിൽ നിർദ്ദേശപ്രകാരം ശമ്പളം വാങ്ങുന്നത്. സംസ്ഥാന കൗൺസിലിൽ തെഞ്ഞെടുക്കപ്പെട്ടവരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരും 50:50 അനുപാതത്തിലാണ്. കോഴിക്കോട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാൻ പണം കണ്ടെത്തുന്നതിന് കമ്പനി രൂപവത്കരിക്കുകയും ഇസ്ലാമിക് ബാങ്കിങ്ങിന് സമാനമായി അംഗങ്ങളിൽനിന്ന് തുക സമാഹരിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ