ദമ്മാം: (സവ) കിഴക്കൻ പ്രവിശ്യ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട് നിൽക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സവയുടെ സാഹിത്യ വിഭാഗമായ സവ സാഹിത്യ സഭ ' ബ്രാൻഡ് ചെയ്യപ്പെടുന്ന ദേശീയത' എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ കലാ, സാംസ്‌കാരിക,സാമൂഹിക, മാദ്ധ്യമ, രാഷ്ട്രിയ മേഖലകളിലെ പ്രമുഖരെ അണിനിരത്തി ജനുവരി 19 വ്യഴാഴ്ച വൈകിട്ട് 7.30 ന് ദമ്മാം അൽ റയ്യാൻ പോളിക്ലിനിക് ആഡിറ്റൊറിയത്തിൽ വച്ച് പൊതുചർച്ച സംഘടിപ്പിക്കുന്നു.

ഇന്ത്യ ഒരു രാഷ്ട്രമായി ഇന്നും നിലിൽക്കുന്നത് ചരിത്രപരമായും സാംസ്‌കാരികമായും നൂറ്റാണ്ടുകളായി പിൻപറ്റിയിരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ബോധം തലമുറകളായി കൈമാറിയിരുന്നതുകൊണ്ടാണ്. ലോകത്തിലെ പല രാജ്യങ്ങളും ആഭ്യന്തര പ്രശ്നങ്ങളിൽ ഉഴറുമ്പോഴും ഇന്ത്യ അചഞ്ചലമായി നിലകൊള്ളുകയായിരുന്നു. ശക്തമായ ഒരു ഭരണഘടനയും ഭരണഘടനാ സ്ഥാപങ്ങളും ഇന്ത്യയുടെ പ്രാരംഭകാലഘട്ടത്തിലെ ആദർശാധിഷ്ഠിത രാഷ്ട്രീയവും ഏറ്റവും വലിയ സമ്പത്തായിരുന്നു രാജ്യത്തിനെന്നും.

എന്നാൽ ഇന്ന് വർഗീയ അജഡയുടെയും വർഗീയ ശക്തികളുടെയും കുത്സിത ശ്രമങ്ങളുടെ ഫലമായി ഇന്ത്യൻ ദേശീയത വലിയ ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. ഈ സന്ദേശം പ്രവാസികൾക്കിടയിൽ എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഒരാഴ്ച നീണ്ട് നിൽക്കുന്ന റിപബ്ലിക് ദിന പരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നതെന്ന് സവ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ അറിയിച്ചു.