- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാത്മാഗാന്ധിയുടെ ചിത്രവുമായി സവയുടെ കാലണ്ടർ പ്രകാശനം ചെയ്തു
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ നേതാക്കളെ സാക്ഷിനിർത്തി മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ (സവ) 2017 ലെ കാലണ്ടെർ പ്രകാശനം ചെയ്തു. സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റു റിയാസ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ കൂടിയ പ്രകാശന ചടങ്ങിൽ സവ രക്ഷാധികാര സമിതിയംഗം സാജിദ് ആറാട്ടുപുഴ കലണ്ടറിന്റെ ആദ്യപ്രതി നവോദയ സാംസ്‌കാരിക വേദി രക്ഷാധികാര സമിതിയംഗം ഇ.എം. കബീറിന് നൽകി പ്രകാശനം ചെയ്തു. സവ കിഴക്കൻ പ്രവിശ്യ ജനറൽസെക്രട്ടറി ജോർജ് നെറ്റോ സ്വാഗതവും വൈസ് പ്രസിഡണ്ട് ബൈജു കുട്ടനാട് നന്നിയും പറഞ്ഞു. ഡോകടർ സിന്ധു ബിനു (ഒ.ഐ.സി.സി), കൃഷണകുമാർ (നവോദയ), ഉണ്ണി പൂച്ചെടിയിൽ(നവയുഗം), ഷാനവാസ് (യൂത്ത് ഇന്ത്യ), മോഹമ്മദാലി (പ്രവാസി സാംസ്‌കാരികവേദി ), ഫെർനാസ് അഷ്റഫ് (ഫെറെർണിറ്റി ഫോറം), അസ്ലം ഫെറുക്ക് ( അറേബ്യൻ സോഷ്യൽ ഫോറം), ശംസ് (പൈതൃകം), അബ്ദുൽ ലത്തിഫ് (ആർ.എസ്സ്.സി.), ടി.എം.സിയാദ് (കായംകുളം കുട്ടായ്മ ), ഫെബിന നൗഫെൽ, നസീർ അലി പുന്നപ്രട, കെ.കൃഷണകുമാർ, നസ്‌ഫേൽ അബ
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രിയ നേതാക്കളെ സാക്ഷിനിർത്തി മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ (സവ) 2017 ലെ കാലണ്ടെർ പ്രകാശനം ചെയ്തു. സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റു റിയാസ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ കൂടിയ പ്രകാശന ചടങ്ങിൽ സവ രക്ഷാധികാര സമിതിയംഗം സാജിദ് ആറാട്ടുപുഴ കലണ്ടറിന്റെ ആദ്യപ്രതി നവോദയ സാംസ്‌കാരിക വേദി രക്ഷാധികാര സമിതിയംഗം ഇ.എം. കബീറിന് നൽകി പ്രകാശനം ചെയ്തു.
സവ കിഴക്കൻ പ്രവിശ്യ ജനറൽസെക്രട്ടറി ജോർജ് നെറ്റോ സ്വാഗതവും വൈസ് പ്രസിഡണ്ട് ബൈജു കുട്ടനാട് നന്നിയും പറഞ്ഞു. ഡോകടർ സിന്ധു ബിനു (ഒ.ഐ.സി.സി), കൃഷണകുമാർ (നവോദയ), ഉണ്ണി പൂച്ചെടിയിൽ(നവയുഗം), ഷാനവാസ് (യൂത്ത് ഇന്ത്യ), മോഹമ്മദാലി (പ്രവാസി സാംസ്‌കാരികവേദി ), ഫെർനാസ് അഷ്റഫ് (ഫെറെർണിറ്റി ഫോറം), അസ്ലം ഫെറുക്ക് ( അറേബ്യൻ സോഷ്യൽ ഫോറം), ശംസ് (പൈതൃകം), അബ്ദുൽ ലത്തിഫ് (ആർ.എസ്സ്.സി.), ടി.എം.സിയാദ് (കായംകുളം കുട്ടായ്മ ), ഫെബിന നൗഫെൽ, നസീർ അലി പുന്നപ്രട, കെ.കൃഷണകുമാർ, നസ്‌ഫേൽ അബ്ദുൽ റഹ്മാൻ, സിറാജ് കരുമാടി, നിറാസ് യുസുഫ്, നിസാർ മാന്നാർ, നൗഷാദ് അബ്ദുൽ കാദർ, മോഹൻകുമാർ , ജോഷി ബാഷ, സിറാജ് ആലപ്പി, ശശിന്ദ്രൻ കുരിപ്പുഴ, കെ.ഗോപാലകൃഷ്ണൻ, നയീം അബ്ബാസ്, മാധവ്.കെ. വാസുദേവ്, നവാസ് ബഷീർ, മുഹമ്മദ് ഇക്‌ബാൽ, ജുനൈദ്, ബഷീർ, എസ്സ്.എ.ആർ.സലാം, ബിജു വർക്കി, കാസിം മുണ്ട്പറമ്പ്, നൗഷാദ് ആറാട്ടുപുഴ എന്നിവർ ആശംസകൾ നേർന്നു.
ഖാദി വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ 2017 ലെ കലണ്ടറിൽ നിന്നും ഡയറിയിയിൽ നിന്നും ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കുകയും ഗന്ധിചിത്രങ്ങൾ കറൻസികളിൽ നിന്നും പൊതുഇടങ്ങളിൽ നിന്നും ഒഴിവാക്കണമെന്ന വാദം സങ്ക്പരിവാർ നേതാക്കളിൽ നിന്ന് നിരന്തരം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മഹാത്മാഗാന്ധിജിയുടെ ചിത്രം ഉൾപ്പെടുത്തി സവയുടെ കാലെണ്ടെർ ഇറക്കുന്നതെന്നും പ്രവാസഭുമികയിൽ ആദ്യമായിട്ടായിരിക്കും മഹാത്മാഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത കാലണ്ടെർ എന്നും സവ ഭാരവാഹികൾ പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല ലോകത്തെ മുഴുവൻ മനുഷ്യ സ്‌നേഹികളുടെയും മനസ്സിൽ ലോകമുള്ള കാലത്തോളം മഹാത്മാഗാന്ധി ആദരണിയമായിതന്നെ നിലകൊള്ളുമെന്നും അതൊന്നും കേവലം ഫാസിസ്റ്റ് കുതന്ത്രങ്ങൾ കൊണ്ട് ഇല്ലായിമ ചെയ്യാനാവില്ല എന്നും പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.