ദമ്മാം:ശക്തമായ യാഥാർത്ഥ്യ ദേശീയ ബോധത്തോടെ ദുർബല വൈകാരികതകളെ തീർത്തും മാറ്റിവച്ചുകൊണ്ട് രാജ്യത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും ചിന്തിക്കാനും അതോടുകൂടിത്തന്നെ എല്ലാതരം ശിഥിലീകരണ ചിന്തകൾക്കുമതീതമായി ഏകോപിപ്പിക്കാനും കഴിയുന്നതാവണം യദാർത്ഥ രാജ്യസ്‌നേഹം. മതനിരപേക്ഷമായ ദേശീയതയുടെ യഥാർഥ ധാരയോട് ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങൾ പേറുന്ന കപട ദേശീയത വിതച്ചു മോദിസർക്കാരും ആ സർക്കാരിന്റെ തണലിൽ സംഘപരിവാറും രാജ്യസ്‌നേഹവും ദേശീയബോധവും കൃത്രിമമായി ഉൽപ്പാദിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് മതനിരപേക്ഷതയും ബഹുസ്വരതയുമുള്ള ജനാധിപത്യ ഇന്ത്യൻ സംസ്‌കാരത്തെ ദുർബലപ്പെടുത്തും.

സങ്കുചിത ദേശീയഭ്രാന്ത് വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ വിപത്തിനെതിരെ ജാഗ്രതാപൂർണമായ മതനിരപേക്ഷ ജനാധിപത്യയോജിപ്പ് ആവശ്യമാണ്ന്ന് സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) കിഴക്കൻ പ്രവിശ്യ ഒരാഴ്ച നീണ്ട് നിൽക്കുന്ന റിപബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സവയുടെ സാഹിത്യ വിഭാഗമായ സവ സാഹിത്യ സഭ ' ബ്രാൻഡ് ചെയ്യപ്പെടുന്ന ദേശീയത' എന്ന വിഷയത്തിൽ ദമ്മാമിൽ സംഘടിപ്പിച്ച പൊതുചർച്ച അഭിപ്രായപ്പെട്ടു.

സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റു റിയാസ് ഇസ്മായിലിൽ അധ്യക്ഷത വഹിച്ചു. സിറാജ് കരുമാടി വിഷയം അവതരിപ്പിച്ചു സവ രക്ഷാധികാര സമിതിയംഗം സാജിദ് ആറാട്ടുപുഴ ചർച്ചകൾ ക്രോടികരിച്ചു സംസാരിച്ചു. സവ കിഴക്കൻ പ്രവിശ്യ കുടുംബവേദി കൺവീനർ നസീർ അലി പുന്നപ്ര സ്വാഗതവും ജനറൽസെക്രട്ടറി ജോർജ് നെറ്റോ നന്നിയും പറഞ്ഞു.

ഡോകടർ സിന്ധു ബിനു (ഒ.ഐ.സി.സി),മാലിക് മക്‌ബൂൽ (കെ.എം.സി.സി.) കൃഷണകുമാർ , ഈ.എം. കബീർ (നവോദയ), ഉണ്ണി പൂച്ചെടിയിൽ(നവയുഗം), ഷാനവാസ് (യൂത്ത് ഇന്ത്യ), മോഹമ്മദാലി (പ്രവാസി സാംസ്‌കാരികവേദി ), ഫെർനാസ് അഷ്റഫ് (ഫെറെർണിറ്റി ഫോറം), അസ്ലം ഫെറുക്ക് ( അറേബ്യൻ സോഷ്യൽ ഫോറം), ശംസ് (പൈതൃകം), അബ്ദുൽ ലത്തിഫ് (ആർ.എസ്സ്.സി.), ടി.എം.സിയാദ് (കായംകുളം കുട്ടായ്മ ), ഫെബിന നൗഫെൽ, ബൈജു കുട്ടനാട്, യഹിയ കോയ, കെ.കൃഷണകുമാർ, ജോഷി ബാഷ, നസ്‌ഫേൽ അബ്ദുൽ റഹ്മാൻ, നിറാസ് യുസുഫ്, നിസാർ മാന്നാർ, നൗഷാദ് അബ്ദുൽ കാദർ, മോഹൻകുമാർ , നൗഷാദ് അബ്ദുൽ കാദർ , സിറാജ് ആലപ്പി, ശശിന്ദ്രൻ കുരിപ്പുഴ, കെ.ഗോപാലകൃഷ്ണൻ, നയീം അബ്ബാസ്, മാധവ്.കെ. വാസുദേവ്, നവാസ് ബഷീർ, മുഹമ്മദ് ഇക്‌ബാൽ, ജുനൈദ്, ബഷീർ, എസ്സ്.എ.ആർ.സലാം, ബിജു വർക്കി, കാസിം മുണ്ട്പറമ്പ്, നൗഷാദ് ആറാട്ടുപുഴ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.