ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷൻ ( സവ ) കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച മാനവീയ സംഗമം ' സവ നാട്ടുകൂട്ടം 2017 ' കിഴക്കൻ പ്രവിശ്യയിൽ പ്രവാസികളായ ആലപ്പുഴ നിവാസികളുടെ സ്‌നേഹവും സൗഹൃതവും പങ്കുവെച്ചു അവിസ്മരണീയ സംഗമ വേദിയായപ്പോൾ ആശംസകളുമായി സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർക്കൊപ്പം വിവിധ ജില്ലാ കൂട്ടായ്മകളുടെ പ്രധിനിധികളും എത്തി.

സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം അഡ്വ. കെ.വൈ. സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സവ കിഴക്കൻ പ്രവിശ്യ പ്രസിഡന്റ റിയാസ് ഇസമായിൽ അധ്യക്ഷതവഹിച്ചു. സവ രക്ഷാധികാരി സാജിദ് ആറാട്ടുപുഴ സംഘടനാ പ്രവർത്തനവും ഭാവിപരിപടികളും വിശദീകരിച്ചു മുഖ്യ പ്രഭാഷണം നടത്തി. ജനറൽസെക്രട്ടറി ജോർജ് നെറ്റോ സ്വാഗതവും സവ സാഹിത്യസഭ കൺവീനർ സിറാജ് കരുമാടി നന്നിയും പറഞ്ഞു. ജോഷി ഭാഷ, ബൈജു കുട്ടനാട്, നിറാസ് യൂസുഫ്, അനിൽകുമാർ,യഹിയ സൈനുദീൻ കോയ,മോഹൻ കുമാർ , നവാസ് ബഷീർ, കെ. ഗോപാലകൃഷ്ണൻ, അൻസാർ ആധികട്ടുകുളങ്ങര, ശശിന്ദ്രൻ കുരീപ്പുഴ എന്നിവർ സംസാരിച്ചു.

ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ കലാപങ്ങളും കൊലപാതകങ്ങളും വർധിച്ചുവരുകയും തന്മൂലം മനുഷ്യബന്ധങ്ങളിൽ വലിയ തോതിൽ വിള്ളലുകൾ കൂടിവരുകയും ചെയ്യുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഇയിയൊരു തലമുറയ്ക്ക് ഇവിടെ സ്വസ്ഥജീവിതം സാധ്യമാകാൻ ജാതിമത രാഷ്ട്രീയഭേതമന്യേ ഒന്നിചിരിക്കാനും പരസ്പരം സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ സഹവർത്തിത്വത്തിൽ ഊന്നിയ പൊതുഇടങ്ങളിൾ ഉണ്ടാക്കിയെടുക്കുകവഴി മാത്രമേ ലോകത്ത് സമാധാനവും മാനവീയ പുരോഗതിയും ഉണ്ടാവുകയുള്ളൂവെന്നും അതിന് ഉദകുന്ന സാഹചര്യം ഉണ്ടാവേണ്ടത് സ്വന്തം കുടുംബങ്ങളിൽ നിന്ന് തന്നെയാണെന്നും മാനവീയ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പി.ജെ.ജെ. ആന്റണി, നാസ് വക്കം, ഇ.കെ.സലിം, ഹനീഫാ റാവുത്തർ, സിറാജ് പുറക്കാട്, ഡോക്ടർ സിന്ധു ബിനു, ജോൺസൺ കീപള്ളിൽ, നൈസാം പി. അബ്ദുൽ ഗഫൂർ, നിസാർ മാന്നാർ,പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. സവ വനിതാവേദി കൺവീനർ രശ്മി മോഹൻ, നാസർ ആലപ്പി എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകുകയും സയെദ് ഹമദാനി പരിപാടികൾ നിയത്രിക്കുകയും ചെയ്തു.