- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് പകൽ ഓടിക്കുമ്പോഴും കാറുകളുടെ ഹെഡ്ലൈറ്റ് പ്രവർത്തിപ്പിക്കാൻ നിങ്ങൾ ഒരുക്കമാണോ? ഹർത്താൽ വിരുദ്ധ വികാരത്തിന്റെ ഭാഗമായി നേതാക്കളുടെ തലയിൽ വെളിച്ചം കയറാൻ ഹെഡ്ലൈറ്റ് തെളിക്കൽ സമരം ഇന്ന്; കേരളത്തിൽ വളർന്ന് വരുന്ന ഹർത്താൽ വിരുദ്ധ വികാരത്തിന് നാനാകോണുകളിൽ നിന്നും പിന്തുണ; അനേകം പേർ വാഹനജാഥകളുമായി ഹെഡ്ലൈറ്റ് തെളിക്കൽ സമരത്തിന്
കൊച്ചി: ഹർത്താലുകളോടുള്ള പ്രതിഷേധം തിങ്കളാഴ്ച ഹെഡ്ലൈറ്റ് തെളിയിച്ച് രേഖപ്പെടുത്താനൊരുങ്ങി കൂട്ടായ്മ. 'സേ നോ ടു ഹർത്താൽ' കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. പകൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിയിച്ച് കൂട്ടായ്മയുടെ ഭാഗമാകാം. രാവിലെ ഒൻപത് മണിക്ക് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്തുനിന്ന് വാഹനജാഥയും ഉണ്ടാകും. തുടർച്ചയായ ഹർത്താലുകളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് രാഷ്ട്രീയപാർട്ടികൾ മനസ്സിലാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു സമര നീക്കം ഹർത്താൽ വിരുദ്ധ കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ന് പകൽ മുഴുവൻ ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിച്ച് പ്രതിഷേധം രേഖപ്പെടുത്താം. അയ്യപ്പഭക്തനെന്ന് കരുതുന്ന ഒരാൾ ആത്മഹത്യചെയതതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സോഷ്യൽ മീഡിയിൽ രൂപം കൊണ്ട പ്രതിഷേധം ആണ് കൂട്ടായ്മയിലേക്ക് എത്തിയത്. ഇനി ഒരു ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേർന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ തീരുമാനം എടുത്തിരുന്നു നേര
കൊച്ചി: ഹർത്താലുകളോടുള്ള പ്രതിഷേധം തിങ്കളാഴ്ച ഹെഡ്ലൈറ്റ് തെളിയിച്ച് രേഖപ്പെടുത്താനൊരുങ്ങി കൂട്ടായ്മ. 'സേ നോ ടു ഹർത്താൽ' കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്. പകൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് തെളിയിച്ച് കൂട്ടായ്മയുടെ ഭാഗമാകാം. രാവിലെ ഒൻപത് മണിക്ക് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം പരിസരത്തുനിന്ന് വാഹനജാഥയും ഉണ്ടാകും. തുടർച്ചയായ ഹർത്താലുകളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് രാഷ്ട്രീയപാർട്ടികൾ മനസ്സിലാക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ഇങ്ങനെയൊരു സമര നീക്കം ഹർത്താൽ വിരുദ്ധ കൂട്ടായ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇന്ന് പകൽ മുഴുവൻ ഹെഡ് ലൈറ്റ് ഓണാക്കി വാഹനം ഓടിച്ച് പ്രതിഷേധം രേഖപ്പെടുത്താം.
അയ്യപ്പഭക്തനെന്ന് കരുതുന്ന ഒരാൾ ആത്മഹത്യചെയതതിനെ തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായ പ്രഖ്യാപിച്ച ഹർത്താലിനെതിരെ സോഷ്യൽ മീഡിയിൽ രൂപം കൊണ്ട പ്രതിഷേധം ആണ് കൂട്ടായ്മയിലേക്ക് എത്തിയത്. ഇനി ഒരു ഹർത്താലുമായി സഹകരിക്കേണ്ടതില്ലെന്ന് കോഴിക്കോട് ചേർന്ന വ്യാപാരികളുടെ സംയുക്ത യോഗത്തിൽ തീരുമാനം എടുത്തിരുന്നു നേരത്തെ. അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ സംസ്ഥാനത്തെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിക്കുന്ന സാഹചര്യത്തിലാണിത്.2019 ഹർത്താൽ വിരുദ്ധ ദിനമായി ആചരിക്കും. ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ പറഞ്ഞിരുന്നു.
വ്യാപാരി പ്രതിനിധികൾ, സ്വകാര്യ ബസ് - ലോറി ഉടമകൾ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് ഹർത്താൽ വിരുദ്ധ കൂട്ടായ്മ എന്നപേരിൽ യോഗം ചേർന്നത്. 2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കും. ഇക്കാര്യത്തിൽ സഹകരണം അഭ്യർത്ഥിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ വ്യാപാരികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി കടകൾ അടച്ചിട്ടുള്ള സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു
ഹർത്താൽ ദിനത്തിൽ മുഴുവൻ സ്വകാര്യ ബസ്സുകളും ലോറികളും ഇനി മുതൽ സർവീസ് നടത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളും യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. ഹർത്താൽ ദിനത്തിൽ കടകൾ തുറന്നുപ്രവർത്തിച്ചാലുണ്ടാവുന്ന പ്രശ്നങ്ങൾക്കും മറ്റും കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, ബേക്കറി അസോസിയേഷൻ, കേരള വ്യാപാരി - വ്യവസായ സമിതി, കാലിക്കറ്റ് ചേംബർ ഓഫ് ഇൻഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസിങ് അസോസിയേഷൻ, ലോറി അസോസിയേഷൻ തുടങ്ങി പ്രധാന സംഘടനകളെല്ലാം യോഗത്തിൽ പങ്കെടുത്തു.