- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എസ്.ബി അലുംമ്നി ജോസുകുട്ടി നടയ്ക്കപ്പാടത്തെ അഭിനന്ദിച്ചു
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ സഭാതാര പുരസ്‌കാര ജേതാവായ ജോസുകുട്ടി നടയ്ക്കപ്പാടത്തെ അഭിനന്ദിച്ചു.2021 ജനുവരി മൂന്നാം വാരാന്ത്യത്തിലാണ് ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചത്.
സീറോ മലബാർ സഭ അത്മായർക്ക് സേവനമികവുകൾക്കായി അഞ്ചുവർഷത്തിലൊരിക്കൽ നൽകുന്ന പരമോന്നത ബഹുമതികളിലൊന്നാണ് 'സഭാതാരം' എന്ന പുരസ്‌കാരം.2010-ൽ ആദ്യമായി ആരംഭിച്ച ഈ പുരസ്‌കാരത്തിന് അർഹനായ മൂന്നാമത്തെ വ്യക്തിയാണ് ജോസുകുട്ടി.
ചില അസൗകര്യങ്ങളാൽ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതിനാൽ എസ്ബി കോളേജ് മുൻ പ്രിൻസിപ്പലും സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും എസ് ബി അലുംമ്നി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായ റവ: ഡോ: ജോർജ് മഠത്തിപ്പറമ്പിൽ തന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും ചാപ്റ്റർ പ്രസിഡന്റ് വഴി ജോസ്‌കുട്ടിയെ അറിയിച്ചു.
സ്വന്തം പ്രശ്നങ്ങളോട് തന്മയീഭവിക്കാൻ കഴിയുന്നത് ദൈവത്തിൽ മാത്രമാണെന്നു തിരിച്ചറിഞ്ഞ് അത് അനുസരിച്ചു എന്നതാണ് ജോസുകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം.
ചെറിയ കാര്യങ്ങളിലെ വലിയ നന്മയാണ് വലിയ കാര്യങ്ങളിലെ ചെറിയ നന്മയേക്കാൾ ശ്രേഷ്ഠമെന്നു ജോസുകുട്ടി കരുതിയിരുന്നു. ജോസുകുട്ടിയുടെ സഭാസ്നേഹത്തിന്റെ ഉറവിടം തന്റെ കുടുംബമാണ്.
അമേരിക്കയിലെ സഭാ സംവിധാനങ്ങളുടെ നിർമ്മിതിയിൽ അതിന്റെ ആരംഭ ഘട്ടത്തിൽ മുൻനിരയിൽ നിന്നു പ്രവർത്തിച്ചു. അക്കാലത്ത് അസാധ്യം എന്നു കരുതിയിരുന്നതും അനവധി പ്രതിസന്ധികളിലൂടെ കടന്നുപോയതുമായ ഘട്ടങ്ങളിലെല്ലാം അതിൽ നിന്ന് ഒളിച്ചോടാതെ അതുവരെ സ്വപ്നമാത്രമായ സഭാ സംവിധാനത്തെ ആ പ്രതിസന്ധികളിലൂടെ തന്നെ സാക്ഷാത്കരിക്കരിക്കുന്നതിന് ജോസുകുട്ടിയുടേയും മറ്റനേകരുടേയും മുൻനിരയിൽ നിന്നുള്ള പ്രവർത്തനത്തിന് സാധിച്ചു എന്നത് ശ്ശാഘനീയമാണ്.
ജോസുകുട്ടിയുടെ കരുത്തോടെയുള്ള പ്രവർത്തനങ്ങളും തന്നിൽ നിലനിർത്തുന്ന പ്രസരിപ്പും നിരന്തര പരീക്ഷണങ്ങളുടേയും നിലയ്ക്കാത്ത പ്രതിസന്ധികളുടേയും നിർബന്ധംകൊണ്ടു മാത്രമാണ്.
ഒരു പടി മുന്നിൽ നിൽക്കുമ്പോൾ ലഭിക്കുന്ന വൈകാരിക സുഖത്തിന് അടിമപ്പെടുകയോ, ഒരു ചുവട് താഴെ നിൽക്കേണ്ടി വന്നാൽ അസ്വാസ്ഥ്യപ്പെടുകയോ ചെയ്യാതെ ഒരു സന്തുലിത ജീവിതക്രമം നിലനിൽത്തുന്ന വ്യക്തിയാണ് ജോസുകുട്ടി.
ജീവിതം ഒരു ഭാരമല്ല, അത് വിലപ്പെട്ട അവസരമായി കണ്ടു പ്രവർത്തിച്ച ജോസുകുട്ടിയുടെ ജീവിത വിജയം സാധാരണക്കാരനായ ഒരുവന്റെ വിജയമാണ്. അല്ലാതെ ഒരു അതുല്യ പ്രതിഭയുടേതല്ല. എല്ലാവർക്കുമുള്ളതുപോലുള്ള കഴിവുകളും സാഹചര്യങ്ങളുമുണ്ടായിരുന്ന ജോസുകുട്ടി തന്റെ കഴിവുകളെ മറ്റുള്ളവരേക്കാൾ കൂടുതൽ വികസിപ്പിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു എന്നുമാത്രം. കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിന് അതു കാരണമായി.
എല്ലാവർക്കും മുകളിൽ എത്താൻ എളുപ്പമാണ്. എന്നാൽ എല്ലാവരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്. കഠിന പ്രയത്നത്തിലൂടെ ജനഹൃദയങ്ങളുടെ റഡാറിനുള്ളിൽ സ്ഥാനം പിടിക്കുവാൻ സാധിച്ചു.
സഭ തന്നോടല്ല താൻ സഭയോട് പൊരുത്തപ്പെടണമെന്നാണ് ജോസുകുട്ടിയുടെ ഭാഷ്യം.
ജോസുകുട്ടി നമുക്ക് നൽകുന്ന ഒരു പാഠമുണ്ട്. ജീവിതത്തിൽ വിജയിക്കാൻ കുറുക്കുവഴികളൊന്നുമില്ല. അതിന് ലക്ഷ്യബോധവും കാത്തിരിക്കാനുള്ള ക്ഷമയും പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവും ദൈവ വിശ്വാസവും ആവശ്യമാണ്. മുള്ളുകൾക്കിടയിൽ നിന്നാണ് റോസാപ്പൂ വിരിയുന്നത്. നമുക്ക് വിനയം കൈവരിക്കാൻ സാധിക്കും. അല്ലെങ്കിൽ സാധിക്കണം.
പൊതുവെ പറഞ്ഞാൽ രണ്ടുതരം ആളുകളുണ്ട്. ലഭിച്ച വേഷങ്ങൾ ഭംഗിയായി ചെയ്യുന്നവരും, ലഭിക്കാനുള്ള വേഷങ്ങൾ പിന്തുടരുന്നവരും. ആദ്യ വിഭാഗത്തിൽപ്പെട്ട ജോസുകുട്ടിക്ക് തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളോടാണ് ബഹുമാനം. ആ പ്രവർത്തികൾ മറ്റാർക്കും നല്കാനാവാത്ത പൂർണ്ണതയോടെ നിർവഹിക്കുന്നതിലാണ് ജോസുകുട്ടിക്ക് സംതൃപ്തി. രണ്ടാമത്തെ കൂട്ടർ എങ്ങനെയെങ്കിലും മുകളിലെത്താൻ മാത്രം ആഗ്രഹിക്കുന്നവരാണ്. പെരുമാറ്റച്ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലുമാണ് അവർ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നത്. എത്രയും വേഗം എല്ലാവരുടേയും മുകളിലെത്തുക എന്നത് മാത്രമാകും അവർ തയാറാക്കുന്ന ഓരോ പദ്ധതിയുടേയും ആത്യന്തിക ലക്ഷ്യം.
ചില അസൗകര്യങ്ങളാൽ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാഞ്ഞതിനാൽ സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും എസ് ബി അലുംനി ഷിക്കാഗോ ചാപ്റ്ററിന്റെ രക്ഷാധികാരിയുമായ റവ: ഡോ: ജോർജ് മഠത്തിപ്പറമ്പിൽ തന്റെ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും ചാപ്റ്റർ പ്രെസിഡന്റ് വഴി ജോസ്‌കുട്ടിയെ അറിയിച്ചു.
തദവസരത്തിൽ മുൻ എസ് ബി കോളേജ് പ്രൊഫസ്സറും ഷിക്കാഗോ ചാപ്റ്റർ പ്രഥമ പ്രസിഡന്റുമായ ജെയിംസ് ഓലിക്കരയെയും എല്ലാവരും അഭിനന്ദിച്ചു. കാരണം അദ്ദേഹം പഠിപ്പിച്ച നാലു എസ്ബി അലുംനികൾ മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള നാലു പ്രമുഖ കോളേജുകളിൽ പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിക്കുന്നു. അതിൽ ഒരാളായ ഡോക്ടർ: ജേക്കബ് തോമസ് എസ്ബി കോളേജിന്റെ പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്യുന്നു എന്നത് ഏറെ അഭിമാനകരമാണ്.
ദേശിയ തലത്തിൽ അലുമിനികളെയും സംഘടനാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നതിനും ആളുകളെ കൂടുതൽ സജീവമാക്കുന്നതിനും ഇടക്കിടക്ക് ഇത്തരത്തിലുള്ള ഓൺലൈൻ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് സഹായകരമായിരിക്കും എന്നും യോഗം വിലയിരുത്തുകയുണ്ടായി..
ചാപ്റ്ററിന്റെ നിരവധി സജീവ പ്രവർത്തകർ ജോസുകുട്ടിയെ അഭിനന്ദിച്ച് പ്രസംഗിച്ചു. ചാപ്റ്റർ പ്രസിഡന്റ് ഷാജി കൈലാത്ത് സ്വാഗതം പറഞ്ഞു. ആന്റണി ഫ്രാൻസീസ്, ജോളി കുഞ്ചെറിയ (വൈസ് പ്രസിഡന്റുമാർ), ജോൺ നടയ്ക്കപ്പാടം (ട്രഷറർ), മുൻ പ്രസിഡന്റുമാരായ ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ബിജി കൊല്ലാപുരം, ചെറിയാൻ മാടപ്പാട്ട്, ഷിബു അഗസ്റ്റിൻ, സജീവ പ്രവർത്തകരായ ബോബൻ കളത്തിൽ, ജോഷി വള്ളിക്കളം, ഡോ. ഫിലിപ്പ് വെട്ടിക്കാട്ട്, സജി കാവാലം, കാർമൽ തോമസ് (മുൻ വൈസ് പ്രസിഡന്റ്) എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ഷീബാ ഫ്രാൻസീസ് നന്ദി പറഞ്ഞു.



