- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവിങ്‌സ് അക്കൗണ്ടിൽ 2,000വും കറന്റ് അക്കൗണ്ടിൽ 10,000വും ബാലൻസ് ഇല്ലെങ്കിൽ പിഴ; ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിനും കാഷ് ഡെപ്പോസിറ്റ് ചെയ്യുന്നതിനും ചാർജ്; എസ്‌ബിഐ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന വിവിധ ചാർജുകൾ മനസിലാക്കാം
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐയിൽ അക്കൗണ്ടുള്ളവർ മിനിമം ബാലസ് സൂക്ഷിക്കണമെന്ന നിർദ്ദേശം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലായി. മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്ക് ബാങ്ക് പിഴ ഈടാക്കും. നഗര- ഗ്രാമ മേഖലകൾ തരം തിരിച്ചാണ് മിനിമം ബാലൻസ് തുക നിശ്ചയിച്ചിരിക്കുന്നത്. സേവിങ്‌സ് അക്കൗണ്ടിൽ മാസം 2,000വും കറന്റ് അക്കൗണ്ടിൽ മാസം 10,000 രൂപയും വേണമെന്നാണ് എസ്‌ബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സൂക്ഷിക്കാത്തവർ പിഴ ഒടുക്കേണ്ടിവരും. സേവിങ് അക്കൗണ്ടിന് 100 ഉം കറന്റ് അക്കൗണ്ടിന് 575 ഉം രൂപവച്ച് മാസം പിഴ ഒടുക്കേണ്ടിവരും. നിരവധി ചാർജുകൾ ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് ഇടാക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും സ്റ്റേറ്റ്‌മെന്റ് പ്രിന്റ് ചെയ്യുന്നതിനുമെല്ലാം ഉപഭോക്താക്കളിൽനിന്ന് ബാങ്ക് പണം ഈടാക്കുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ ചാർജുകളിൽ മാറ്റം വന്നിട്ടുണ്ട്. എസ്‌ബിഐ ഉഭോക്താക്കളിൽനിന്ന് ഈടാക്കുന്ന വിവിധ ചാർജുകൾ മനസിലാക്കാം:
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐയിൽ അക്കൗണ്ടുള്ളവർ മിനിമം ബാലസ് സൂക്ഷിക്കണമെന്ന നിർദ്ദേശം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലായി. മിനിമം ബാലൻസ് സൂക്ഷിക്കാത്തവർക്ക് ബാങ്ക് പിഴ ഈടാക്കും. നഗര- ഗ്രാമ മേഖലകൾ തരം തിരിച്ചാണ് മിനിമം ബാലൻസ് തുക നിശ്ചയിച്ചിരിക്കുന്നത്.
സേവിങ്‌സ് അക്കൗണ്ടിൽ മാസം 2,000വും കറന്റ് അക്കൗണ്ടിൽ മാസം 10,000 രൂപയും വേണമെന്നാണ് എസ്‌ബിഐ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സൂക്ഷിക്കാത്തവർ പിഴ ഒടുക്കേണ്ടിവരും. സേവിങ് അക്കൗണ്ടിന് 100 ഉം കറന്റ് അക്കൗണ്ടിന് 575 ഉം രൂപവച്ച് മാസം പിഴ ഒടുക്കേണ്ടിവരും.
നിരവധി ചാർജുകൾ ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് ഇടാക്കുന്നുണ്ട്. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും സ്റ്റേറ്റ്‌മെന്റ് പ്രിന്റ് ചെയ്യുന്നതിനുമെല്ലാം ഉപഭോക്താക്കളിൽനിന്ന് ബാങ്ക് പണം ഈടാക്കുന്നുണ്ട്. ഏപ്രിൽ ഒന്നുമുതൽ ചാർജുകളിൽ മാറ്റം വന്നിട്ടുണ്ട്.
എസ്‌ബിഐ ഉഭോക്താക്കളിൽനിന്ന് ഈടാക്കുന്ന വിവിധ ചാർജുകൾ മനസിലാക്കാം: