- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്‌ബിഐ നിക്ഷേപ പലിശ വർദ്ധിപ്പിച്ചു; വ്യത്യസ്ത കാലയളവിലുള്ള ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശ വർദ്ധിച്ചത് പത്തു മുതൽ 50 ബേസിസ് പോയന്റു വരെ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ നിക്ഷേപ പലിശ വർധിപ്പിച്ചു. ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശയാണ് വർദ്ധിപ്പിച്ചത്. വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ചിട്ടുണ്ട്. 10 മുതൽ 50 ബേസിസ് പോയന്റുവരെയാണ് പലിശ കൂട്ടിയത്. ഇത് പ്രകാരം ഏഴ് മുതൽ 45ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.75ശതമാനമാകും. നേരത്തെ 5.25ശതമാനമായിരുന്നു നൽകിയിരുന്നത്. ഒരുവർഷകാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25ശതമാനത്തിൽനിന്ന് 6.40ശതമാനമായാണ് വർധിപ്പിച്ചത്. രണ്ടുമതുൽ പത്ത് വർഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനവുമായി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ആറ് ശതമാനമായിരുന്നു പലിശ. മുതിർന്ന പൗരന്മാർക്ക് ഏഴ് ശതമാനം ലഭിക്കും. പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങൾക്കും നിലവിലുള്ള നിക്ഷേപങ്ങൾ പുതുക്കുമ്പോഴും പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിലായി. എസ്‌ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടനെ നിക്ഷേപ പലിശ വർധിപ്പിച്ചേക്കും. പണലഭ്യത കുറഞ്ഞതിനെതുടർന്നാണ് ബാങ്കുകൾ പലിശ നിര
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ നിക്ഷേപ പലിശ വർധിപ്പിച്ചു. ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശയാണ് വർദ്ധിപ്പിച്ചത്. വ്യത്യസ്ത കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ചിട്ടുണ്ട്. 10 മുതൽ 50 ബേസിസ് പോയന്റുവരെയാണ് പലിശ കൂട്ടിയത്.
ഇത് പ്രകാരം ഏഴ് മുതൽ 45ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.75ശതമാനമാകും. നേരത്തെ 5.25ശതമാനമായിരുന്നു നൽകിയിരുന്നത്.
ഒരുവർഷകാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25ശതമാനത്തിൽനിന്ന് 6.40ശതമാനമായാണ് വർധിപ്പിച്ചത്. രണ്ടുമതുൽ പത്ത് വർഷംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50ശതമാനവുമായി വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ആറ് ശതമാനമായിരുന്നു പലിശ. മുതിർന്ന പൗരന്മാർക്ക് ഏഴ് ശതമാനം ലഭിക്കും.
പുതിയതായി തുടങ്ങുന്ന നിക്ഷേപങ്ങൾക്കും നിലവിലുള്ള നിക്ഷേപങ്ങൾ പുതുക്കുമ്പോഴും പുതിയ നിരക്ക് ലഭിക്കും. ഫെബ്രുവരി 28മുതൽ പുതുക്കിയ പലിശ നിരക്കുകൾ പ്രാബല്യത്തിലായി.
എസ്‌ബിഐയ്ക്ക് പിന്നാലെ മറ്റ് ബാങ്കുകളും ഉടനെ നിക്ഷേപ പലിശ വർധിപ്പിച്ചേക്കും. പണലഭ്യത കുറഞ്ഞതിനെതുടർന്നാണ് ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കുന്നത്.