- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ പണവും പിൻവലിച്ച് അക്കൗണ്ട് കാലിയാക്കുന്നത് അവസാനിപ്പിച്ചോളൂ; മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഉടമകൾക്ക് പിഴ ചുമത്താനൊരുങ്ങി എസ്‌ബിഐ; മെട്രോയിൽ 5000വും ഗ്രാമങ്ങളിൽ 1000വും മിനിമം അക്കൗണ്ടിൽ നിർബന്ധം
ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി എസ്‌ബിഐ. ഏപ്രിൽ ഒന്നുമുതൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് പിഴ ചുമത്തിതുടങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വിവിധ പ്രദേശങ്ങൾക്ക് വ്യത്യസ്ത പിഴയാണ് ഈടാക്കുന്നത്. ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ച് മിനിമം ബാലൻസിന്റെ തുകയിലും വ്യത്യാസമുണ്ടാകും. മെട്രോ സിറ്റികളിൽ 5,000 രൂപയാണ് മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ 3,000 രൂപയും അർധ നഗരങ്ങളുടെ പട്ടികയിൽവരുന്ന പ്രദേശങ്ങളിൽ 2,000 രൂപയുമാണ് മിനിമം ബാലൻസ്. ഉൾനാടുകളിൽ കുറഞ്ഞത് 1,000 രൂപ അക്കൗണ്ടിൽ സൂക്ഷിക്കണം. വ്യത്യസ്ത പ്രദേശങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് പിഴയായും ഈടാക്കുന്നത്. ഒരു മാസത്തിനുള്ളിൽ മൂന്നു പണമിടപാടുകളിൽ കൂടുതൽ നടത്തിയാൽ ചാർജ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ ഇടപാടിനും 50 രൂപ വീതമാണ് ചാർജ് ഈടാക്കുക.
ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ചുമത്താനൊരുങ്ങി എസ്‌ബിഐ. ഏപ്രിൽ ഒന്നുമുതൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് പിഴ ചുമത്തിതുടങ്ങുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വിവിധ പ്രദേശങ്ങൾക്ക് വ്യത്യസ്ത പിഴയാണ് ഈടാക്കുന്നത്. ഓരോ പ്രദേശങ്ങൾക്ക് അനുസരിച്ച് മിനിമം ബാലൻസിന്റെ തുകയിലും വ്യത്യാസമുണ്ടാകും.
മെട്രോ സിറ്റികളിൽ 5,000 രൂപയാണ് മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ 3,000 രൂപയും അർധ നഗരങ്ങളുടെ പട്ടികയിൽവരുന്ന പ്രദേശങ്ങളിൽ 2,000 രൂപയുമാണ് മിനിമം ബാലൻസ്. ഉൾനാടുകളിൽ കുറഞ്ഞത് 1,000 രൂപ അക്കൗണ്ടിൽ സൂക്ഷിക്കണം. വ്യത്യസ്ത പ്രദേശങ്ങൾക്ക് വ്യത്യസ്ത നിരക്കാണ് പിഴയായും ഈടാക്കുന്നത്.
ഒരു മാസത്തിനുള്ളിൽ മൂന്നു പണമിടപാടുകളിൽ കൂടുതൽ നടത്തിയാൽ ചാർജ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ ഇടപാടിനും 50 രൂപ വീതമാണ് ചാർജ് ഈടാക്കുക.