കൊച്ചി: എസ്‌ബിഐയിൽ എസ്‌ബിറ്റി എംപ്ലോയീസ് യൂണിയന് പ്രവർത്തിക്കാം. ഹൈക്കോടതിയാണ് എസ്‌ബിറ്റിഇയുവിന് പ്രവർത്തനാനുമതി നൽകിയത്. ജീവനക്കാർക്ക് യൂണിയനിൽ തുടരാമെന്ന സർക്കുലർ രണ്ടാഴ്ചയ്ക്കകം ഇറക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

യൂണിയനിൽ ആർക്കും അംഗമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എസ്‌ബിഐയിൽ പ്രവർത്തിക്കാൻ അനുമതി ആവശ്യപ്പെട്ട് എസ്‌ബിറ്റിയിലെ പ്രബല യൂണിയനായിരുന്ന എസ്‌ബിറ്റിഇയുവാണ് ഹൈക്കോടതിയെ സമീപിച്ചത്.

എസ്‌ബിഐ ലയനത്തിനുശേഷം എസ്‌ബിറ്റി ജീവനക്കാരുടെ ട്രേഡ് യൂണിയന്റെ പ്രവർത്തനാനുമതി സംബന്ധിച്ച അവ്യക്തതയാണ് ഹൈക്കോടതി വിധിയോടെ നീങ്ങിയിരിക്കുന്നത്.