- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൻ വിവരങ്ങളും ടെലിഫോൺ നമ്പറുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാവുന്ന വിധത്തിൽ കവറിന്റെ രൂപകൽപന; എസ്‌ബിഐ ഇടപാടുകാരുടെ വിവരങ്ങൾ ചോർന്നു; കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി എസ്‌ബിഐ
മുംബൈ: കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി എസ്‌ബിഐ. വ്യക്തിഗത വിവരങ്ങൾ ചോരുന്ന വിധത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാൽ കവറുകളിൽ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് മാറ്റത്തിനൊരുങ്ങുന്നത്. നികുതി റിട്ടേൺ ചെക്കുകൾ നൽകുന്നതിനുള്ള എസ്‌ബിഐയുടെ തപാൽ കവറുകളുടെ രൂപകൽപനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് എസ്‌ബിഐ വ്യക്തമാക്കി. പാൻ വിവരങ്ങളും ടെലിഫോൺ നമ്പറുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകൽപന. ഇടപാടുകാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ ലോകേഷ് ബത്രയാണ് പ്രശ്നം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തിയത്. സുരക്ഷിതമല്ലാത്ത കവറുകൾ ഉപയോഗിക്കുന്നതുമൂലം ഇടപാടുകാരുടെ വിവരങ്ങൾ എസ്‌ബിഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക്
മുംബൈ: കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി എസ്‌ബിഐ. വ്യക്തിഗത വിവരങ്ങൾ ചോരുന്ന വിധത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാൽ കവറുകളിൽ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് മാറ്റത്തിനൊരുങ്ങുന്നത്.
നികുതി റിട്ടേൺ ചെക്കുകൾ നൽകുന്നതിനുള്ള എസ്‌ബിഐയുടെ തപാൽ കവറുകളുടെ രൂപകൽപനയിലുള്ള വീഴ്ചയാണ് സുപ്രധാനമായ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള വഴിയൊരുക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് കവറുകളുടെ രൂപകൽപനയിൽ മാറ്റങ്ങൾ വരുത്തുമെന്ന് എസ്‌ബിഐ വ്യക്തമാക്കി. പാൻ വിവരങ്ങളും ടെലിഫോൺ നമ്പറുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ കാണാവുന്ന വിധത്തിലാണ് കവറിന്റെ രൂപകൽപന. ഇടപാടുകാരുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ഇത് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യപ്രവർത്തകനായ ലോകേഷ് ബത്രയാണ് പ്രശ്നം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തിയത്.
സുരക്ഷിതമല്ലാത്ത കവറുകൾ ഉപയോഗിക്കുന്നതുമൂലം ഇടപാടുകാരുടെ വിവരങ്ങൾ എസ്‌ബിഐ പരസ്യപ്പെടുത്തുന്നതായും ഇത് റിസർവ് ബാങ്കിന്റെ നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേലിന് നൽകിയ പരാതിയിൽ ലോകേഷ് ബത്ര ചൂണ്ടിക്കാണിക്കുന്നു. ഈ സുരക്ഷാ വീഴ്ച വലിയ തോതിലുള്ള ഇടപാടുകാരുടെ വിവരങ്ങൾ മറ്റുള്ളവരുടെ കൈകളിൽ എത്തിച്ചേരുന്നതിന് ഇടയാക്കുമെന്നും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് റിസർവ് ബാങ്ക് വിഷയത്തിൽ ഇടപെടുകയും എസ്‌ബിഐയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. തുടർന്നാണ് കവറുകൾ സുരക്ഷാ പിഴവുകളില്ലാതെ പുതുതായി രൂപകൽപന ചെയ്യുമെന്ന് എസ്‌ബിഐ റിസർവ് ബാങ്കിനെ അറിയിച്ചത്.