- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് നിയന്ത്രണങ്ങൾ മതപരമായ കാര്യങ്ങൾക്ക് മാത്രം; വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകളിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. കോവിഡ് നിയന്ത്രണങ്ങൾ മതപരമായ കാര്യങ്ങൾക്ക് മാത്രം കർക്കശമാക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ ജെയിൻ ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. മഹാരാഷ്ട്ര സർക്കാരിന്റെ എതിർപ്പ് തള്ളി മുബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങൾ അടുത്ത മൂന്ന് രണ്ട് ദിവസം തുറക്കാൻ കോടതി അനുമതി നൽകി. ഇളവ് ഗണേശ ചതുർത്ഥി ഉൾപ്പെടെയുള്ള മറ്റ് മതപരമായ ആഘോഷങ്ങൾക്കോ ആരാധനാലയങ്ങൾക്കോ ബാധകം ആകില്ലെന്ന് കോടതി വ്യക്തമാക്കി.
മാളുകൾ, മദ്യ ഷോപ്പുകൾ തുടങ്ങി സാമ്പത്തിക താൽപര്യങ്ങൾ ഉള്ള എല്ലാ കാര്യങ്ങളും അനുവദിക്കുന്നതിൽ കോവിഡിനെക്കുറിച്ചുള്ള ആശങ്കയില്ല. എന്നാൽ മതപരമായ കാര്യങ്ങൾ വരുമ്പോൾ കോവിഡ് ഭീതിയേക്കുറിച്ചുള്ള സംസാരം എല്ലായിടത്ത് നിന്നും ഉയരും. ഇത് വിചിത്രമാണെന്നും എന്ന് ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ