- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവർ ഓണർ അരുത്..മൈ ലോർഡ് മതി; നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നത് കാര്യമാക്കുന്നില്ല; തെറ്റായ പദങ്ങൾ അരുതെന്നാണ് ഉദ്ദേശിച്ചതെന്നും നിയമ വിദ്യാർത്ഥിയോട് സുപ്രീം കോടതി
ന്യൂഡൽഹി: സുപ്രീംകോടതിയിൽ വാദത്തിനിടെ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചിനെ യുവർ ഓണർ എന്ന് അഭിസംബോധന ചെയ്ത പരാതിക്കാരനായ നിയമ വിദ്യാർത്ഥിയെ ചീഫ് ജസ്റ്റീസ് തിരുത്തി. യുവർ ഓണർ എന്ന് അഭിസംബോധന ചെയ്യണമെങ്കിൽ ഒന്നുകിൽ നിങ്ങൾ യുഎസ് സുപ്രീം കോടതിയിൽ ആയിരിക്കണം, അല്ലെങ്കിൽ മജിസ്ട്രേറ്റ് കോടതിയിൽ. ഇവിടെ അങ്ങനെയല്ല എന്നായിരുന്നു ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡേ ചൂണ്ടിക്കാട്ടിയത്.
ജഡ്ജിമാരെ അഭിസംബോധന ചെയ്യുന്നതു സംബന്ധിച്ച് നിയമത്തിൽ പ്രത്യേക നിർദേശമൊന്നുമില്ലെന്നു ചൂണ്ടിക്കാട്ടിയപ്പോൾ കോടതിയിൽ കീഴ്വഴക്കങ്ങളുണ്ട് എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം. ഉടൻ തന്നെ ഖേദം രേഖപ്പെടുത്തിയ അഭിഭാഷകൻ മൈ ലോർഡ് എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. നിങ്ങൾ ഞങ്ങളെ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നതു ഞങ്ങൾ കാര്യമാക്കുന്നില്ല. എന്നാൽ തെറ്റായ പദങ്ങൾ വേണ്ടെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ