- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലിതന്നെ വിളവു തിന്നുന്ന കേരളം! പൊലീസ് സേനാ നവീകരണത്തിന്റെ മറവിൽ വൻ അഴിമതി; ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി പോക്കറ്റിലാക്കി ഉന്നത ഉദ്യോഗസ്ഥർ: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദ്ദേശം
തിരുവനന്തപുരം: അഴിമതിയുടെ കെടുകാര്യസ്ഥതയും തടയാൻ നിയോഗിക്കപ്പെട്ടവർ തന്നെ അഴിമതിയുടെ വക്താക്കളായാൽ എങ്ങനെയിരിക്കും? കേരളാ പൊലീസിൽ പോലും അഴിമതി നടക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അഴിമതി തടയാനും കേസുകൾ അന്വേഷിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെ ഇത്തരം വിവാദങ്ങളിൽ പെടുന്നുവെന്നാണ് ആശങ്കാജനകമായ കാര്യം. സംസ്ഥാന
തിരുവനന്തപുരം: അഴിമതിയുടെ കെടുകാര്യസ്ഥതയും തടയാൻ നിയോഗിക്കപ്പെട്ടവർ തന്നെ അഴിമതിയുടെ വക്താക്കളായാൽ എങ്ങനെയിരിക്കും? കേരളാ പൊലീസിൽ പോലും അഴിമതി നടക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അഴിമതി തടയാനും കേസുകൾ അന്വേഷിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർ തന്നെ ഇത്തരം വിവാദങ്ങളിൽ പെടുന്നുവെന്നാണ് ആശങ്കാജനകമായ കാര്യം. സംസ്ഥാന പൊലീസ് സേനാ നവീകരണത്തിന്റെ മറവിൽ വൻ അഴിമതി നടക്കുന്നതായി മലയാളം ചാനലുകളാണ് റിപ്പോർട്ട് ചെയ്തത്. ഇലക്ട്രോണിക് ബീറ്റ് പദ്ധതി നടപ്പിലാക്കിയതിൽ 1.87 കോടി രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തൽ. പദ്ധതിക്കായി സ്ഥാപിച്ച ഉപകരണങ്ങൾ ഉപയോഗ യോഗ്യമല്ലെന്നാണ് കണ്ടെത്തൽ. പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോസ്ഥരുടെ മേൽനോട്ടത്തിലുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്.
ബീറ്റ് കേന്ദ്രങ്ങളിൽ പൊലീസുകാർ എത്തുന്നു എന്ന് ഉറപ്പാക്കാനുള്ള പുസ്തകങ്ങൾ ഒഴിവാക്കി ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിയിലാണ് അഴിമതി നടന്നത്. സംസ്ഥാനത്തെ ഏഴ് പൊലീസ് ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഇലക്ട്രോണിക് ബീറ്റ് സമ്പ്രദായം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് 1.87 കോടി രൂപയാണ് സർക്കാർ അനുവദിച്ചത് പദ്ധതി നടപ്പിലാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ വൈഫിനിറ്റി ടെക്‌നോളജി എന്ന സ്ഥാപനത്തിനായിരുന്നു കരാർ.
650 ആർ എഫ് ഐ ഡി റീഡേർസും 7450 ടാഗുകളും സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിക്കുള്ള സോഫ്റ്റ്‌വെയർ കൂടി നൽകണമെന്നായിരുന്നു കരാർ. പൊലീസ് ഉദ്യോഗസ്ഥർക്ക് മതിയായ പരിശീലനം നൽകണമെന്നും കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കരാർ ഒപ്പുവച്ച് രണ്ട് വർഷമായിട്ടും പദ്ധതി പൂർത്തീകരിക്കപ്പെട്ടില്ല. പദ്ധതിയെ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ നവീകരണത്തിന്റെ ചുമതലയുള്ള എഡിജിപി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വെളിവായത് വൻ അഴിമതിക്കഥകളാണ്. വിവരം പുറത്തായതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് പരാമർശിക്കുന്നത് ഇങ്ങനെയാണ്. ബാംഗ്ലൂരിലെ വൈഫിനിറ്റി ടേക്‌നോളജീസ് വഴി നടപ്പാക്കിയ ഇ ബീറ്റ് പദ്ധതി പൂർണ്ണപരാജയംമായിരുന്നു. ഇത് ഒരിടത്തു പോലും പ്രവർത്തനക്ഷമമല്ല. പദ്ധതിക്ക് ചെലവഴിച്ച 1,87,81607 രൂപ പാഴായി. രണ്ടു വർഷത്തെ പലിശ കൂടി കണക്കിലെടുത്താൽ രണ്ടേകാൽ കോടിയിലധികം രൂപയുടെ നഷ്ടം. നൽകാനുള്ള സോഫ്റ്റ്‌വെയർ പോലും വൈഫിനിറ്റി ടെക്‌നോളജീസ് കൈമാറിയില്ല. മാത്രമല്ല ഈ കമ്പനി ഇപ്പോൾ അടച്ചുപൂട്ടുകയും ചെയ്തു.
ഇതൊക്കെ അഴിമതിയിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക സംഭവങ്ങളാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നു പോലും നോക്കാതെ പൊലീസ് ആസ്ഥാനത്ത് എത്തിയപ്പോൾ തന്നെ കരാറുകാർക്കുള്ള പണം കൈമാറിയിരിക്കുന്നു. പൊലീസ് നവീകരണത്തിന്റെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്‌ച്ചയാണ് വരുത്തിയതും. ഇക്കാര്യത്തിൽ കുടുതൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന കാര്യം ഉറപ്പാണ്.