- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായികമേളയിൽ എറണാകുളത്തിന് ഓവറോൾ കിരീടം; അവസാന ദിവസത്തെ കുതിപ്പിൽ കോതമംഗലം സെന്റ് ജോർജ് സ്കൂൾതല ചാമ്പ്യന്മാർ
തിരുവനന്തപുരം: അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജ് സ്‌കൂൾ ചാമ്പ്യന്മാരായി. 83 പോയിന്റോടെയാണ് സ്‌കൂൾ കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തിയത്. ജില്ലാടിസ്ഥാനത്തിൽ എറണാകുളം ജില്ലയാണ് ചാമ്പ്യന്മാർ. 95 ഇനങ്ങളിൽ നിന്നും 289 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിർത്തിയത്. 190 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാന
തിരുവനന്തപുരം: അമ്പത്തെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ കോതമംഗലം സെന്റ് ജോർജ് സ്‌കൂൾ ചാമ്പ്യന്മാരായി. 83 പോയിന്റോടെയാണ് സ്‌കൂൾ കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്തിയത്. ജില്ലാടിസ്ഥാനത്തിൽ എറണാകുളം ജില്ലയാണ് ചാമ്പ്യന്മാർ. 95 ഇനങ്ങളിൽ നിന്നും 289 പോയിന്റ് നേടിയാണ് എറണാകുളം കിരീടം നിലനിർത്തിയത്. 190 പോയിന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനത്തും 156 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി.
സ്‌കൂളുകൾ തമ്മിലുള്ള മൽസരത്തിലാണ് സെന്റ് ജോർജ് ഒന്നാമതെത്തിയത്. കോതമംഗലം മാർ ബേസിലാണ് രണ്ടാം സ്ഥാനത്ത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് സെന്റ് ജോർജ് കിരീടം നിലനിർത്തിയത്. മാർ ബേസിൽ 82 പോയിന്റു നേടി.
സ്‌കൂളുകൾ തമ്മിലുള്ള പോരാട്ടമാണ് അവസാന നമിഷങ്ങളിൽ മേളക്ക് ആവേശം പകർന്നത്. 75 പോയിന്റുമായി പറളി സ്‌കൂളാണ് മൂന്നാമത്. സ്‌കൂൾ തല ചാമ്പ്യന്മാരെ കണ്‌ടെത്താൻ ജൂണിയർ ആൺകുട്ടികളുടെ 800 മീറ്റർ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു. ഒൻപതാം തവണയാണ് സെന്റ് ജോർജ് ചാമ്പ്യൻ പട്ടം നേടുന്നത്.
കൂട്ടായ്മയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണിതെന്നു സെന്റ് ജോർജിന്റെ പരിശീലകൻ രാജു പോൾ പറഞ്ഞു. നാഡ വന്നാൽ സെന്റ് ജോർജ് തോല്ക്കുമെന്നു പറഞ്ഞവർക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ ആദ്യ മൂന്നു ദിവസങ്ങളിലും മാർ ബേസിലും പറളി സ്‌കൂളും തമ്മിലായിരുന്നു മികച്ച സ്‌കൂളിനുവേണ്ടിയുള്ള പോരാട്ടം. എന്നാൽ അവസാന ദിവസം സെന്റ് ജോർജ് നടത്തിയ കുതിപ്പാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. മാർബേസിലിന് കനത്ത വെല്ലുവിളി ഉയർത്തിയിരുന്ന പറളി സ്‌കൂൾ അവസാന ദിനം പിന്നിലായി.
ഇന്നു നടന്ന സീനിയർ ആൺകുട്ടികളുടെ ഹാമർത്രോയിൽ എറണാകുളം മാതിരപ്പള്ളി സ്‌കൂളിലെ ജസ്റ്റിൻ ജെയിനും ജൂനിയർ പെൺകുട്ടികളുടെ ഹൈജംപിൽ മലപ്പുറം ഐഡിയൽ സ്‌കൂളിലെ കെ റുബീനയും സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ തെരേസ ജോസഫിനാണ് സ്വർണം. ഈ വിഭാഗം ആൺകുട്ടികളുടെ മൽസരത്തിൽ പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സൽ സ്വർണം നേടി. അഫ്‌സലിന്റെ മൂന്നാം സ്വർണമാണിത്. ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളം സെന്റ് ജോർജ് സ്‌കൂളിലെ ചാക്കോ തോമസ് സ്വർണം നേടി.
ക്രോസ് കൺട്രിയിൽ പാലക്കാട് പറളി സ്‌കൂളിന്റെ എം വി വർഷയും പി എൻ അജിത്തും സ്വർണം നേടി. മീറ്റിൽ വർഷയുടെ മൂന്നാം സ്വർണനേട്ടമാണിത്. പത്തുമിനിറ്റ് ഏഴ് സെക്കന്റ് കൊണ്ടാണ് വർഷ ക്രോസ് കൺട്രിയിൽ ഫിനിഷ് ചെയ്തത്. ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ ഇടുക്കി എസ്എൻഎം വണ്ണപ്പുറം സ്‌കൂളിലെ സച്ചിൻ ബിനു സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ ഹാമർത്രോയിൽ എറണാകുളം മാതിരപ്പള്ളി ഗവ. സ്‌കൂളിലെ ജസ്റ്റിൻ ജെയിനാണ് ഒന്നാമതെത്തിയത്.
ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ എറണാകുളം സെന്റ് ജോർജ് സ്‌കൂളിലെ ചാക്കോ തോമസ് സ്വർണം നേടി. കോഴിക്കോട് സായിയിലെ കെപി സൽമാൻ ഹാസിഫിനാണ് വെള്ളി. തിരുവനന്തപുരം സായിയിലെ പി പി മൂഹമ്മദ് ഹഫ്‌സീസ് വെങ്കലവും നേടി.