- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകളിലെ മൂന്നാം മുറയും പീഡനവും തുടരുന്നു; യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാർത്ഥിയുടെ ജീൻസ് സ്‌കൂൾ അധികൃതർ കത്രിക ഉപയോഗിച്ച് മുറിച്ചു; വിദ്യാർത്ഥിയുടെ ഇരുകാലുകൾക്ക് ഗുരുതര പരിക്ക്; സംഭവം കാൺപൂരിലെ സിക്കന്ദറിലെ സ്‌കൂളിൽ
കാൺപൂർ: സ്‌കൂളുകളിലെ മൂന്നാം മുറപീഡനങ്ങൾ ദിനം പ്രതി ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്, കുറച്ച് ദിവസം മുമ്പ് കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി മരിച്ച് വാർത്തകളും ടീച്ചർമാരുടെ പീഡനങ്ങളുമെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കാൺപൂരിൽ നിന്ന് മൃഗീയതയുടെ മറ്റൊരു വാർത്ത കൂടെ ഉണ്ടായിരിക്കുന്നത്. സ്‌കൂളിൽ യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാർത്ഥിയുടെ ജീൻസ് സ്‌കൂൾ അധികൃതർ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റി. എന്നാൽ പാന്റ്സ് മുറിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും ഗുരുതരമായി മുറിവേറ്റു. കാൺപൂരിലെ സിക്കന്ദറിലെ സ്‌കൂളിലാണ് യൂണിഫോം ധരിക്കാത്തിന്റെ പേരിൽ ക്രൂര പീഡനം നടന്നത്. കഴിഞ്ഞദിവസം സ്‌കൂളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ ആണ് മാനേജർ ശിക്ഷിച്ചത്. സ്‌കൂൾ നിയമം ലംഘിച്ച് ജീൻസ് ധരിച്ച വിദ്യാർത്ഥിയുടെ പാന്റ് കത്രിക ഉപയോഗിച്ച് സ്‌കൂൾ മാനേജർ മുറിക്കുകയായിരുന്നു.ഇതിന് മുമ്പും സ്‌കൂളിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ടീച്ചർമാരെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയാണ് മാനേജർ സ്വീകരിക്ക
കാൺപൂർ: സ്‌കൂളുകളിലെ മൂന്നാം മുറപീഡനങ്ങൾ ദിനം പ്രതി ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്, കുറച്ച് ദിവസം മുമ്പ് കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി മരിച്ച് വാർത്തകളും ടീച്ചർമാരുടെ പീഡനങ്ങളുമെല്ലാം പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കാൺപൂരിൽ നിന്ന് മൃഗീയതയുടെ മറ്റൊരു വാർത്ത കൂടെ ഉണ്ടായിരിക്കുന്നത്.
സ്‌കൂളിൽ യൂണിഫോം ധരിക്കാതെയെത്തിയ വിദ്യാർത്ഥിയുടെ ജീൻസ് സ്‌കൂൾ അധികൃതർ കത്രിക ഉപയോഗിച്ച് മുറിച്ചുമാറ്റി. എന്നാൽ പാന്റ്സ് മുറിക്കുന്നതിനിടെ വിദ്യാർത്ഥിയുടെ ഇരുകാലുകൾക്കും ഗുരുതരമായി മുറിവേറ്റു. കാൺപൂരിലെ സിക്കന്ദറിലെ സ്‌കൂളിലാണ് യൂണിഫോം ധരിക്കാത്തിന്റെ പേരിൽ ക്രൂര പീഡനം നടന്നത്.
കഴിഞ്ഞദിവസം സ്‌കൂളിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിയെ ആണ് മാനേജർ ശിക്ഷിച്ചത്. സ്‌കൂൾ നിയമം ലംഘിച്ച് ജീൻസ് ധരിച്ച വിദ്യാർത്ഥിയുടെ പാന്റ് കത്രിക ഉപയോഗിച്ച് സ്‌കൂൾ മാനേജർ മുറിക്കുകയായിരുന്നു.ഇതിന് മുമ്പും സ്‌കൂളിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ടീച്ചർമാരെ പോലും ഭീഷണിപ്പെടുത്തുന്ന രീതിയാണ് മാനേജർ സ്വീകരിക്കാറുള്ളത് എന്നും ആരോപണങ്ങൾ ശക്തമാണ്.
അതേസമയം പാന്റ് മുറിച്ചതിനു ശേഷം മാനേജർ കുട്ടിയുടെ കാലും കത്രിക ഉപയോഗിച്ച് മുറിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. രക്ഷിതാക്കളുടെ പരാതിയിന്മേൽ സ്‌കൂൾ മാനേജർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.