റിയാദ്: സൗദിയിലെ സ്വകാര്യവത്കരണം ഇനി സ്‌കൂൾ കാന്റിനുകളിലേക്കും വ്യാപിപ്പിക്കുന്നു. സ്വകാര്യ സ്‌കൂളുകളിലും വിദേശികൾ നടത്തുന്ന സ്‌കൂളുകളിലുമുള്ള കാന്റീനുകൾ നിർബന്ധമായും സ്വദേശിവത്കരണം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.സ്വദേശി ജീവനക്കാരെ കിട്ടാത്ത സാഹചര്യത്തിലല്ലാതെ ഇതിൽ നിന്ന് ഒരു സ്‌കൂളുകൾക്കും വിട്ടുവീഴ്ചയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഓരോ സ്‌കൂളുകളിലെയും കാന്റീനുകൾ വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ അംഗീകരിച്ച നിബന്ധനകളോട് പൂർണമായും യോജിക്കേണ്ടതാണെന്നും കാന്റീൻ ജീവനക്കാർ പ്രത്യേകം യൂണിഫോം ധരിക്കേണ്ടതാണെന്നും ഭക്ഷ്യവസ്തുക്കൾ ഗുണനിലവാരമുള്ളതും ആരോഗ്യ വിഭാഗം നിശ്ചയിച്ച നിബന്ധനകൾ പാലിക്കത്തക്കയാവുകയും ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

ഒരു കാരണവശാലും പൊട്ടറ്റോ ചിപ്സ്, നിറം കലർത്തിയ സ്വീറ്റ്സ്, ഉപകാരപ്രദമല്ലാത്ത ഭക്ഷണങ്ങൾ എന്നിവ വിൽക്കരുതെന്നും സ്‌കൂളുകൾ ഒരു മാസത്തിനകം കാന്റീനുകൾ നടത്തുന്നതിനുള്ള കരാറുകളിൽ ഒപ്പുവെക്കണമെന്നും നിർദേശമുണ്ട്. നേരത്തേ കാന്റീനുകൾ കരാറുകളിൽ ഒപ്പുവച്ച സ്‌കൂളുകൾക്ക് ഇത് ബാധകമല്ല. ഓരോ 150 വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്കും ഓരോ സെയിൽസ് മാൻ അല്ലെങ്കിൽ സെയിൽസ് ഗേൾ ഉണ്ടായിരിക്ക ണമെന്നും ഭക്ഷ്യ വസ്തുക്കൾ മാർക്കറ്റ് വിലയേക്കാൾ വർധിപ്പിക്കരുതെന്നും നിർദേശമുണ്ട്.