- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്കിടയിലും ആശങ്കയുണ്ടാക്കി വീണ്ടും വിദ്യാർത്ഥി സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചു; ജിദ്ദയിൽ മരിച്ച് അറബ് വംശജനായ എട്ട് വയസുകാരൻ; ഡ്രൈവർക്കെതിരെ നടപടി
അടിക്കടി സ്‌കൂൾ ബസിലുണ്ടാകുന്ന വിദ്യാർത്ഥികളുടെ മരണം ആശങ്കയുണ്ടാക്കിയിരിക്കെ വീണ്ടും മറ്റൊരു മരണം കൂടി എത്തി. ജിദ്ദയിൽ ബസ് ഡ്രൈവറുടെ അനാസ്ഥയെ തുടർന്നുണ്ടായ സംഭവത്തിൽ എട്ട് വയസുകാരനാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന നവാഫ് എന്ന് പേരുള്ള അറബ് വംശജനാണ് മരിച്ചത്. ആറുമണിക്കുറോളം സ്‌കൂൾ ബസ്സിൽ കുടുങ്ങിയാണ് മരണം. ബസിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ ഡ്രൈവർ ഇറങ്ങിപ്പോയതാണ് മരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മരിച്ച നവാഫും സഹോദരനും സാധാരണയായി ഒരുമിച്ചാണ് സ്‌കൂളിൽ പോകാറുള്ളത്. ബസിൽ നിന്നും സഹോദരൻ ആദൃം ഇറങ്ങി. എന്നാൽ ഡ്രൈവറിനു തൊട്ടു പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന നവാഫിനെ ശ്രദ്ധിച്ചില്ല. സ്‌കൂൾ വിട്ടശേഷം നവാഫിനെ വിളിക്കാനായി പ്രൈമറി സെക്ഷനിൽ എത്തിയ സഹോദരന് നവാഫിനെ കാണാൻ കഴിഞ്ഞില്ല. അധൃാപകരോടും വിദ്യാർത്ഥികളോടും അന്വേഷിച്ചപ്പോൾ സ്‌കൂളിലെ ക്ലിനിക്കിലാണെന്ന വിവരമാണ് ലഭിച്ചത്. ക്ലിനിക്കിൽ അന്വേഷിച്ചപ്പോൾ അവിടെയും കണ്ടണ്ടെത്താൻ ആയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വായിൽ നിന്നും നുരയും
അടിക്കടി സ്‌കൂൾ ബസിലുണ്ടാകുന്ന വിദ്യാർത്ഥികളുടെ മരണം ആശങ്കയുണ്ടാക്കിയിരിക്കെ വീണ്ടും മറ്റൊരു മരണം കൂടി എത്തി. ജിദ്ദയിൽ ബസ് ഡ്രൈവറുടെ അനാസ്ഥയെ തുടർന്നുണ്ടായ സംഭവത്തിൽ എട്ട് വയസുകാരനാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന നവാഫ് എന്ന് പേരുള്ള അറബ് വംശജനാണ് മരിച്ചത്. ആറുമണിക്കുറോളം സ്‌കൂൾ ബസ്സിൽ കുടുങ്ങിയാണ് മരണം.
ബസിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ ഡ്രൈവർ ഇറങ്ങിപ്പോയതാണ് മരണത്തിന് കാരണമെന്നാണ് വിലയിരുത്തൽ. മരിച്ച നവാഫും സഹോദരനും സാധാരണയായി ഒരുമിച്ചാണ് സ്‌കൂളിൽ പോകാറുള്ളത്. ബസിൽ നിന്നും സഹോദരൻ ആദൃം ഇറങ്ങി. എന്നാൽ ഡ്രൈവറിനു തൊട്ടു പിന്നിലെ സീറ്റിൽ ഉറങ്ങുകയായിരുന്ന നവാഫിനെ ശ്രദ്ധിച്ചില്ല. സ്‌കൂൾ വിട്ടശേഷം നവാഫിനെ വിളിക്കാനായി പ്രൈമറി സെക്ഷനിൽ എത്തിയ സഹോദരന് നവാഫിനെ കാണാൻ കഴിഞ്ഞില്ല. അധൃാപകരോടും വിദ്യാർത്ഥികളോടും അന്വേഷിച്ചപ്പോൾ സ്‌കൂളിലെ ക്ലിനിക്കിലാണെന്ന വിവരമാണ് ലഭിച്ചത്.
ക്ലിനിക്കിൽ അന്വേഷിച്ചപ്പോൾ അവിടെയും കണ്ടണ്ടെത്താൻ ആയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വായിൽ നിന്നും നുരയും പതയും വരുന്ന നിലയിൽ ബസിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് സ്‌കുളിൽ എത്തിയ വീട്ടുകരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
ബസ് ഡ്രൈവറുടെയും അധികൃതരുടെയും അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.