- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സ്‌കൂളുകൾക്ക് ഇനി തോന്നിയ പോലെ ഫീസ് കൂട്ടാൻ പറ്റില്ല; ഫീസ് ഘടന നിശ്ചയിക്കാൻ കുവൈറ്റിൽ പുതിയ സാങ്കേതിക സമിതി
കുവൈറ്റ്: രക്ഷിതാക്കൾക്ക് ഇനി അമിതല ഫീസിനെക്കുറിച്ചുള്ള ആവലാതി വേണ്ട. കാരണം സ്വകാര്യ സ്‌കൂളുകൾക്ക് ഇനി തോന്നിയ പോലെ ഫീസ് കൂട്ടാൻ അനുവാദം ഇല്ല. കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം പ്രൈവറ്റ് സ്‌കൂൾ യൂണിയന് നൽകണമെന്ന അപേക്ഷ വിദ്യാഭ്യാസ മന്ത്രി ബദാർ അൽ ഇസ നിരസിച്ചതോടെയാണ് ഫീസ് ഘടനയുടെ കാര്യത്തിൽ തീരു
കുവൈറ്റ്: രക്ഷിതാക്കൾക്ക് ഇനി അമിതല ഫീസിനെക്കുറിച്ചുള്ള ആവലാതി വേണ്ട. കാരണം സ്വകാര്യ സ്‌കൂളുകൾക്ക് ഇനി തോന്നിയ പോലെ ഫീസ് കൂട്ടാൻ അനുവാദം ഇല്ല. കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് ഘടന നിശ്ചയിക്കാനുള്ള അധികാരം പ്രൈവറ്റ് സ്‌കൂൾ യൂണിയന് നൽകണമെന്ന അപേക്ഷ വിദ്യാഭ്യാസ മന്ത്രി ബദാർ അൽ ഇസ നിരസിച്ചതോടെയാണ് ഫീസ് ഘടനയുടെ കാര്യത്തിൽ തീരുമാനം ആകുന്നത്.
അറബ്,വിദേശ സ്‌കൂളുകളുടെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് ടെക്‌നിക്കൽ കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഓരോ സ്‌കൂളിന്റേയും ഫീസ് ഇവർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അമേരിക്കൻ,ബ്രിട്ടീഷ് സ്‌കൂളുകളിൽ ജോലിക്ക് നോൺഎജ്യുക്കേഷൻ കോളേജുകളിൽ നിന്ന് ബിരുദം പൂർത്തിയായവരേയും നിയമിക്കാനും തീരുമാനിച്ചു. ഇന്റർവ്യൂവിൽ വിജയിക്കുന്നവർക്കാണ് നിയമനം. വിദേശത്ത് നിന്ന് അദ്ധ്യാപകരെ നിയമിക്കേണ്ട അവസ്ഥയാണ് നിലവിൽ പ്രൈവറ്റ് സ്‌കൂളുകൾക്കുള്ളത്.