കൊച്ചി: ഞായറാഴ്ച സ്‌കൂൾ കായിക മേളകളും സ്‌കൂൽ മേളകളും സംഘടിപ്പിക്കുന്നത് കാരണം മതപരമായ പ്രർഥനകളിൽ നിന്നും ചടങ്ങുകളിൽ നിന്നും കുട്ടികൾ വിട്ട് നിൽക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കത്തോലിക്ക സഭ രംഗത്ത് എത്തി. സർക്കാർ മത വിശ്വാസങ്ങളിൽ അവരുടെ ആചാരങ്ങളിൽ കത്തി വെക്കരുത് എന്നാണ് ഇവരുടെ ആവശ്യം.

സംസ്ഥാനത്തെ സ്‌കൂൾ മേളകൾ ഞായറാഴ്ചകളിൽ നടത്തുന്നത് മതാചാരങ്ങളിൽ നിന്ന് കുട്ടികളേയും അദ്ധ്യാപകരേയും പുറകോട്ട് വലിക്കുന്നതാണ്. കഴിഞ്ഞ വർഷങ്ങളിലൊക്കെ ദൈർഘ്യമുള്ള സ്‌കൂൾ മേളകളാണ് ഞായറാഴ്ചകളിൽ ഉണ്ടായത് എന്നാൽ ഇപ്പോൾ മതാചാരങ്ങളെ വക വെക്കാതെ ഞായറാഴ്ച മാത്രമാണ് പരിുപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനെതിരേയാണ് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് രംഗത്ത് വന്നചത്

അഞ്ചു ദിവസമുള്ള സംസ്ഥാന സ്‌കൂൾ മേളകൾക്കു മാത്രമാണു കഴിഞ്ഞ വർഷങ്ങളിൽ ഞായറാഴ്ച സാധാരണ തിയിൽ ഉൽപ്പെടുത്താറുള്ളത്. അതേ സമയം ഈ വർഷം സംസ്ഥാനവ്യാപകമായി ഉപജില്ല, റവന്യൂജില്ലാ സ്‌കൂൾ മേളകൾ ഞായറാഴ്ചകളിൽ സംഘടിപ്പിക്കുകയാണ്. ഞായറാഴ്ച മേളകൾ സംഘടിപ്പിക്കുന്നത് മൂലം കുട്ടികൾക്കും അദ്ധ്യാപകർക്കും മതപരമായ കാര്യങ്ങളിൽനിന്ന് മാറിനിൽക്കേണ്ടി വരുന്നു. സർക്കാരിന്റെ ഈ രീതി അംഗീകരിക്കാനാവില്ല.

കഴിഞ്ഞ മാസം 15ന് ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മേളകളുണ്ടായിരുന്നു. എട്ടിനു നിരവധി ഉപജില്ലകളിൽ മേളകൾ സംഘടിപ്പിച്ചു. ഞായറാഴ്ചകളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലന പരിപാടികൾ ഏർപ്പെടുത്തുന്നു. കഴിഞ്ഞ ജൂലൈയിലും ഓണാവധിക്കാലത്തും നടത്തിയ ഞായറാഴ്ചപരിശീലനങ്ങൾ സർക്കാരിന്റെ മുന്നിലെത്തിച്ചിരുന്നു. വിദ്യാഭ്യാസ സംരക്ഷണയത്‌നത്തിന്റെ മറവിൽ ഞായറാഴ്ച മേളകളുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായി പ്രതികരിക്കുമെന്നു കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന സമിതി പറഞ്ഞു