- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന കലോത്സവത്തിൽ വ്യാജ അപ്പീൽ ഉത്തരവുണ്ടാക്കിയതിൽ ഹയർ സെക്കൻഡറി മുൻ കലാപ്രതിഭയും; സിനിമാ സംവിധാന സഹായിയായിരുന്ന ജോബിൻ ജോർജ്ജ് ശ്രദ്ധിക്കപ്പെടുന്നത് ഏഷ്യാനെറ്റിലെ തകധിമി ഡാൻസ് റിയാലിറ്റി ഷോയിലൂടെ; കലോൽസവത്തിലെ താരഗുരുവിന്റെ അറസ്റ്റിൽ ഞെട്ടി വിദ്യാർത്ഥികൾ
തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അരങ്ങൊഴിയുമ്പോൾ വ്യാജ അപ്പീലുകളുടെ പേരിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിൽ 2001-ലെ ഹയർ സെക്കൻഡറി കലാപ്രതിഭയും ഉണ്ടെന്നുള്ളതാണ്. ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീലുണ്ടാക്കിയ ജോബിൻ ജോർജ് മാനന്തവാടി കുഴിനിലം സ്വദേശിയാണ്. 2011ൽ ഹയർ സെക്കൻഡറി കലോത്സവം പ്രത്യേകമാണ് നടത്തിയത്. നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനവും തുകൽവാദ്യ (പാശ്ചാത്യം)ത്തിൽ രണ്ടാംസ്ഥാനവും ഓട്ടൻതുള്ളലിൽ എ ഗ്രേഡും നേടിയാണ് ഇയാൾ പ്രതിഭാ പട്ടം നേടിയത്. 2000, 2001 വർഷങ്ങളിൽ ജോബിൻ വയനാട് ജില്ലാതലത്തിൽ ഹയർ സെക്കൻഡറി പ്രതിഭയുമായിരുന്നു. 1997, 98, 99 വർഷങ്ങളിൽ ഹൈസ്‌കൂൾതലത്തിൽ വയനാട് ജില്ലയിലെ കലാപ്രതിഭയായിരുന്നു. 2003-ൽ കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിലും ജോബിൻ കലാപ്രതിഭയായി. പിന്നീട് സിനിമാ സംവിധാന സഹായിയായി ബോംബെയിലേക്ക് പോയ ജോബിൻ ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്ത തകധിമി ഡാൻസ് റിയാലിറ്റി ഷോയിലൂടെ വീണ്ടും നൃത്ത രംഗത്ത് സജീവമാകുകയായിരുന്നു. പിന്നീട്
തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് അരങ്ങൊഴിയുമ്പോൾ വ്യാജ അപ്പീലുകളുടെ പേരിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. ഇതിലെ ഏറ്റവും വലിയ പ്രത്യേകത എന്നത് അതിൽ 2001-ലെ ഹയർ സെക്കൻഡറി കലാപ്രതിഭയും ഉണ്ടെന്നുള്ളതാണ്. ബാലാവകാശ കമ്മിഷന്റെ പേരിൽ വ്യാജ അപ്പീലുണ്ടാക്കിയ ജോബിൻ ജോർജ് മാനന്തവാടി കുഴിനിലം സ്വദേശിയാണ്.
2011ൽ ഹയർ സെക്കൻഡറി കലോത്സവം പ്രത്യേകമാണ് നടത്തിയത്. നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനവും തുകൽവാദ്യ (പാശ്ചാത്യം)ത്തിൽ രണ്ടാംസ്ഥാനവും ഓട്ടൻതുള്ളലിൽ എ ഗ്രേഡും നേടിയാണ് ഇയാൾ പ്രതിഭാ പട്ടം നേടിയത്. 2000, 2001 വർഷങ്ങളിൽ ജോബിൻ വയനാട് ജില്ലാതലത്തിൽ ഹയർ സെക്കൻഡറി പ്രതിഭയുമായിരുന്നു. 1997, 98, 99 വർഷങ്ങളിൽ ഹൈസ്‌കൂൾതലത്തിൽ വയനാട് ജില്ലയിലെ കലാപ്രതിഭയായിരുന്നു. 2003-ൽ കാലിക്കറ്റ് സർവകലാശാലാ ബി സോൺ കലോത്സവത്തിലും ജോബിൻ കലാപ്രതിഭയായി.
പിന്നീട് സിനിമാ സംവിധാന സഹായിയായി ബോംബെയിലേക്ക് പോയ ജോബിൻ ഏഷ്യാനെറ്റ് ചാനൽ സംപ്രേഷണം ചെയ്ത തകധിമി ഡാൻസ് റിയാലിറ്റി ഷോയിലൂടെ വീണ്ടും നൃത്ത രംഗത്ത് സജീവമാകുകയായിരുന്നു. പിന്നീട് നിരവധി റിയാലിറ്റി ഷോകളിൽ ജോബിൻ മികവ് തെളിയിച്ചിട്ടുണ്ട്. തുടർന്ന് സഹോദരനുമായി ചേർന്ന് അഞ്ച് വർഷം മുമ്പ് മാനന്തവാടിയിലും, കോഴിക്കോടും ജോബ്‌സ് ആൻഡ് സാബ്‌സ് എന്ന് പേരിൽ ഡാൻസ് സ്‌ക്കൂളുകൾ ആരംഭിച്ച് വിദ്യാർത്ഥികളെയും, മറ്റുള്ളവരേയും നൃത്തം അഭ്യസിപ്പിച്ച് വരികയായിരുന്നു. സ്‌ക്കൂൾ കലോത്സവങ്ങളിൽ ജോബിനും സഹോദരനും അവതരിപ്പിച്ച വ്യത്യസ്തമായ സംഘനൃത്ത ശൈലികൾ ഏറെ പ്രശസ്തമാകുകയും ഇരുവരും സംസ്ഥാനത്തെ പ്രധാന സ്‌ക്കൂളുകളിലെ അവിഭാജ്യ ഘടകമാകുകയുമായിരുന്നു.
ഇതിനോടപ്പം അറസ്റ്റിലായി വിയ്യൂർ ജയിലിലുള്ള തൃശ്ശൂർ ചേർപ്പ് സ്വദേശി സൂരജും ജോബിനും വ്യാഴാഴ്ച ജാമ്യത്തിന് ശ്രമിച്ചിരുന്നു. പൊലീസിന്റെ വാദംകൂടി കേട്ടശേഷം വെള്ളിയാഴ്ച കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കും.ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. വ്യാജ അപ്പീൽ ഉത്തരവുണ്ടാക്കിയ കേസിൽ ആറ് നൃത്താധ്യാപകർ കൂടി അറസ്റ്റിലായിട്ടുണ്ട്.
തൃശ്ശൂർ സ്വദേശി സൂരജിനും ജോബിനുമായി ഒൻപത് വ്യാജ അപ്പീലിന് വ്യാജരേഖയുണ്ടാക്കി നൽകിയത് തിരുവനന്തപുരം സ്വദേശിയായ സതികുമാർ എന്നയാളാണ്. ഇയാൾ എറണാകുളത്ത് ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം തേടാൻ ശ്രമിക്കുന്നതായാണ് സംശയം.
സൂരജിന് അഞ്ചും ജോബിന് നാലും വ്യാജ അപ്പീലുകളാണ് സതികുമാർ സംഘടിപ്പിച്ചു നൽകിയത്. ഇയാൾ നൃത്താധ്യാപകനും തയ്യൽക്കട നടത്തുന്നയാളുമാണ്. സംസ്ഥാനത്തെ പല നൃത്താധ്യാപകരുമായി സതികുമാറിന് ബന്ധമുണ്ട്. ജില്ലാ കലോത്സവങ്ങളിൽ തങ്ങളുടെ കുട്ടികൾ പിന്നിലാവുമ്പോൾ മുതൽ പല നൃത്താധ്യാപകരും അപ്പീലിനായി സതികുമാറിനെ ബന്ധപ്പെടും. 20,000 രൂപ മുതൽ മേലോട്ടുള്ള തുകയാണ് രക്ഷിതാക്കളിൽനിന്ന് വാങ്ങിയിരുന്നത്. മുൻ വർഷങ്ങളിലും ഇത്തരം വ്യാജ ഉത്തരവുകൾ ഇയാൾ വിതരണം ചെയ്തിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ജഡ്ജിമാരെ വരെ നിർണയിക്കുന്ന വന് മാഫിയസംഘം ഇവർക്ക പിന്നിലുണ്ടെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. മുൻ വർഷങ്ങളിലും ഇവർ ഇത്തരം രേഖയുണ്ടാക്കുകയും ജഡ്ജിമാരെ സ്വാധീനിക്കുകയും ചെയ്തുവെന്നാണു സൂചന. ജില്ലാതലത്തിൽ തോറ്റവരെ വ്യാജ അപ്പീലിലൂടെ മത്സരത്തിനെത്തിച്ചു ജഡ്ജിമാരെ സ്വാധീനിച്ചു ഗ്രേഡ് വാങ്ങുകയാണ് ഇവരുടെ രീതി.