- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലോൽസവത്തിൽ നാളത്തെ മോണോ ആക്ട് ഫലം എല്ലാവർക്കും ഇന്നേ അറിയാം! സ്‌കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തിയ പെൺകുട്ടിയുടെ ചേട്ടൻ അവിടെ ജേതാവാകുമെന്ന് പ്രവചനം; അനന്തപുരിയിലേത് ഒത്തുകളിയുടെ കലാപൂരമോ?
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോൽസവം ഒത്തുകളിയുടെ മേളയാണെന്ന ആക്ഷേപം തിരുവനന്തപുരത്തും ശക്തം. അപ്പീൽ പ്രളയവും ഫലനിർണ്ണയത്തിലെ എതിർപ്പുകളും ഉയരുന്നത് ഈ സാഹചര്യത്തിലാണ്. തിരുവനന്തപുരത്തെ മേള പരാതി രഹിതമായിരിക്കുമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം. വിധി നിർണ്ണയം കാര്യക്ഷമമാക്കാൻ പലതും ചെയ്യുമെന്നും പറഞ്ഞ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോൽസവം ഒത്തുകളിയുടെ മേളയാണെന്ന ആക്ഷേപം തിരുവനന്തപുരത്തും ശക്തം. അപ്പീൽ പ്രളയവും ഫലനിർണ്ണയത്തിലെ എതിർപ്പുകളും ഉയരുന്നത് ഈ സാഹചര്യത്തിലാണ്. തിരുവനന്തപുരത്തെ മേള പരാതി രഹിതമായിരിക്കുമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനം. വിധി നിർണ്ണയം കാര്യക്ഷമമാക്കാൻ പലതും ചെയ്യുമെന്നും പറഞ്ഞു. എന്നാൽ ഒന്നും ചെയ്തില്ലെന്നാണ് പരാതികൾ വ്യക്തമാക്കുന്നത്. ഓരോ ഇനത്തിലും ആർക്കാകും ഒന്നാം സ്ഥാനമെന്ന് മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പേ പറയാൻ കഴിയുന്നു. അത്തരമൊരു പ്രവചനം കലോൽസവ വേദയിൽ നിന്ന് നടത്തുകയാണ് ഇവിടെ.
മോണോ ആക്ട് വേദി. പെൺകുട്ടികളുടെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തുക ആരെന്ന് എല്ലാവരും നേരത്തെ പ്രവചിച്ചു അതു തന്നെ നടന്നു. അമൃതയ്ക്കായിരുന്നു ആദ്യ സ്ഥാനം. ഇനി നാളെ നടക്കുന്ന ഹയർസെക്കന്ററീ വിഭാഗം മോണോ ആക്ട്. അതിൽ ഒന്നാം സ്ഥാനം പെൺകുട്ടികളുടെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയുടെ ചേട്ടൻ അവിടെ മത്സരിക്കുന്നുണ്ട്. തീർത്തം ആദ്യമെത്തുക ഈ കുട്ടി തന്നെയാകും. മറ്റുള്ളവർ മത്സരിക്കുന്നത് പോലും വെറുതെയാണെന്ന് മത്സരത്തിന് കുട്ടികളുമായെത്തിയ അദ്ധ്യാപകർ പറയുന്നു. ഇതിന് കാരണം കലാഭവന്റെ ഇടപെടലാണെന്നാണ് ആക്ഷേപം. കലാഭവനിലെ ഒരു അദ്ധ്യാപകൻ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. മോണോആക്ടിലെ ജഡ്ജുമാരെല്ലാം കലാഭവൻകാരും. പിന്നെങ്ങനെ സമ്മാനം മറ്റുള്ളവർക്ക് കിട്ടുമെന്നാണ് ചോദ്യം.
ഈ ആക്ഷേപത്തിൽ കാര്യവുമുണ്ട്. മോണോ ആക്ട് വേദിയെ നിയന്ത്രിക്കുന്നത് ഈ അദ്ധ്യാപകനാണ്. കലാമത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് പ്രധാന വേദിയിൽ നിൽക്കാൻ പോലും ഇയാൾക്ക് കഴിയുന്നു. ഇതെല്ലാം ചട്ടലംഘനമാണെന്ന് പരാതി ഉയരുകയാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെയൊക്കെയേ നടക്കൂ. മോണോആക്ടിന് മാർക്കിടാൻ എങ്ങനെ മിമിക്രികാരെത്തിയെന്ന് സംശയവും പ്രസക്തം. മോണോ ആക്ടും മിമിക്രിയും രണ്ടും രണ്ടാണ്. നാടകാഭിനയത്തിന്റെ സ്വാധീനത്തിലാണ് മോണോ ആക്ട് ചെയ്യേണ്ടത്. ഇവിടെയെത്തുന്ന മിമിക്രിക്കാരായ ജഡ്ജുമാർക്ക് യോഗ്യതായി പറയുന്നത് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നതാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും ഫലം അട്ടിമറിക്കപ്പെടുകയാണ് ഇവിടെ.
ഇത്തവണത്തെ കലോൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി മാർഗ്ഗ നിർദ്ദേശങ്ങൾ ബാലാവകാശ കമ്മീഷൻ മുന്നോട്ട് വച്ചിരുന്നു. അതൊന്നും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. കേരള സമൂഹത്തിൽ പരിമിത സാന്നിദ്ധ്യമുള്ള പല കലാ ഇനങ്ങളും ഇന്ന് മത്സര ഇനങ്ങളിലുണ്ട്. ഇതിന് പരിശീലകരും വിധി കർത്താക്കളും കുറവാണ്. പലപ്പോഴും പരിശീലകർ തന്നെയാണ് ഇത്തരം കലാ രൂപങ്ങൾക്ക് വിധികർത്താക്കളായി വരുന്നത് എന്നതു വിധി നിർണ്ണയത്തിന്റെ സുതാര്യതയെ ബാധിക്കുന്നു. അത്തരം കലാ രൂപങ്ങൾ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തരുത്. വിധി നിർണ്ണയത്തിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പ് വരുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടിയികുന്നു.
ഇതിന്റെ കുറവ് തന്നെയാണ് മോണോആക്ട് വേദിയിൽ കാണുന്നതും. യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെയാണ് ഇപ്പോൾ വിധി നിർണ്ണയവും അപ്പീൽ നടപടി ക്രമങ്ങളും നടക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പക്ഷം നടപടികൾ കൂടുതൽ സുതാര്യമാകുന്നതും എളുപ്പത്തിലാകുന്നതുമാണ്. പ്രകടനങ്ങൾക്ക് നൽകേണ്ട മാർക്ക് സംബന്ധിച്ച് വിധി കർത്താക്കൾക്ക് ശരിയായ വിവരവും മാനദണ്ഡവും നൽകിയാൽ മാർക്ക് നൽകുന്നതിലെ പ്രകടമായ വ്യത്യാസം ഒഴിവാക്കാനാകും. ഓരോ വിധി കർത്താവും നൽകുന്ന മാർക്കുകളിൽ 5 ശതമാനമോ 10 ശതമാനമോ വ്യത്യാസം കണ്ടാലോ, അനുവദനീയമായ മാർക്കിലും കൂടുതൽ മാർക്ക് നൽകുന്ന സാഹചര്യമുണ്ടായാലോ അത്തരം വിധി കർത്താവ് നൽകിയ മാർക്ക് അവഗണിക്കേണ്ടതും മറ്റു വിധികർത്താക്കൾ നൽകിയ ശരാശരി മാർക്ക് പരിഗണനക്കെടുക്കേണ്ടതുമാണെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
കലോത്സവം നടത്തിപ്പിന്റെ അപ്പീൽ നടപടിക്രമങ്ങൾ ഇപ്പോൾ നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഭരണപരമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്. അപ്പീൽ നടപടി ക്രമങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു നിയമ നിർമ്മാണത്തിന്റെ സാധ്യത സജീവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഒരു നിയമ നിർമ്മാണത്തിലൂടെ അപ്പീൽ നടപടിക്രമങ്ങൾ നിയന്ത്രണ വിധേയമാക്കി, വിദഗ്ധരായ ആളുകൾ ഉൾപ്പെടെ അപ്പീൽ ഫോറങ്ങൾ അപ്പീൽ തീർപ്പ് കൽപ്പിക്കുന്ന സാഹചര്യം വന്നാൽ ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികൾ ഒഴിവാക്കാനാകും. അപ്പീൽ തീർപ്പ് കൽപ്പിക്കുന്നതിന് വിദഗ്ദ്ധർ ഉൾപ്പെടുന്ന ഫോറം തന്നെ നിയമ നിർമ്മാണത്തിലൂടെ കൊണ്ടുവരാവുന്നതാണ്.
ഇപ്രകാരം കൊണ്ടു വരുന്ന നിയമനിർമ്മാണത്തിൽ വിധികർത്താക്കൾക്കും അപ്പീൽ അധികാരികൾക്കും പെരുമാറ്റ ചട്ടങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും സജീവമായി പരിഗണിക്കണം. കൃത്രിമം കാണിക്കുന്ന വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യവസ്ഥകളുണ്ടാകണമെന്നും നിർദ്ദേശിക്കുന്നു. ഇതൊക്കെ നടപ്പാക്കുക മാത്രമാണ് ഇപ്പോഴുയരുന്ന പ്രശ്‌നങ്ങൾക്ക് ഏക പരിഹാരം.