- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കി കാമുകനൊപ്പം രാത്രിയിൽ കറങ്ങാനിറങ്ങി; ബൈക്കിലെ യാത്രയ്ക്കിടെ മദ്യപാനികൾ ശല്യക്കാരായി; രക്ഷപ്പെടാനുള്ള നെട്ടോട്ടമെത്തിച്ചതു പൊലീസിന്റെ കൈയിൽ; പത്താം ക്ലാസുകാരന്റേയും എട്ടാം ക്ലാസുകാരിയുടേയും രാത്രിസഞ്ചാരത്തിന്റെ കഥ
തൃശൂർ: രാത്രി ഉറങ്ങാൻ കിടന്ന മകളെ രാവിലെ പൊലീസ് കൊണ്ടുവരുന്നത് കണ്ട് അച്ഛനും അമ്മയും ഞെട്ടി. പത്താം ക്ലാസുകാരനായ കാമുകനൊപ്പം സിനിമാ സ്റ്റൈലിൽ കറങ്ങാൻ ഇറങ്ങിയ എട്ടാം ക്ലാസുകാരിയെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിലുള്ള സ്ഥലത്തായിയിരുന്നു ഇവർ പിടിയിലായത്. രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിക്കുള്ളിൽ ഉറങ്ങാൻ പോയതായിരുന്നു കുട്ടി. മകൾ ഉറക്കത്തിലാണ് എന്ന് പുലർച്ചെയും അച്ഛനും അമ്മയും കരുതി രാവിലെ വീട്ടിലെ ജോലികളിലും ഏർപ്പെട്ടു. അതിരാവിലെ വീടിന്റെ കോളിങ് ബെൽമുഴങ്ങുന്നതു കേട്ട് തുറക്കാനെത്തിയ പിതാവാണ് പൊലീസുകാർക്കൊപ്പം നിൽക്കുന്ന മകളെ കണ്ട് ഞെട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന മകൾ, രാത്രി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി കാമുകനൊപ്പം കറങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഇത് സ്ഥിരം കറക്കമാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കാമുകനും കാമുകിയും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ് രാത്രി പത്തു മണിയോടെ അച്ഛനും അമ്മയും ഏക മകളും ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് കുട്ടി കിടക്കാൻ പോയത
തൃശൂർ: രാത്രി ഉറങ്ങാൻ കിടന്ന മകളെ രാവിലെ പൊലീസ് കൊണ്ടുവരുന്നത് കണ്ട് അച്ഛനും അമ്മയും ഞെട്ടി. പത്താം ക്ലാസുകാരനായ കാമുകനൊപ്പം സിനിമാ സ്റ്റൈലിൽ കറങ്ങാൻ ഇറങ്ങിയ എട്ടാം ക്ലാസുകാരിയെയാണ് പൊലീസ് പിടികൂടിയത്. തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിലുള്ള സ്ഥലത്തായിയിരുന്നു ഇവർ പിടിയിലായത്.
രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിക്കുള്ളിൽ ഉറങ്ങാൻ പോയതായിരുന്നു കുട്ടി. മകൾ ഉറക്കത്തിലാണ് എന്ന് പുലർച്ചെയും അച്ഛനും അമ്മയും കരുതി രാവിലെ വീട്ടിലെ ജോലികളിലും ഏർപ്പെട്ടു. അതിരാവിലെ വീടിന്റെ കോളിങ് ബെൽമുഴങ്ങുന്നതു കേട്ട് തുറക്കാനെത്തിയ പിതാവാണ് പൊലീസുകാർക്കൊപ്പം നിൽക്കുന്ന മകളെ കണ്ട് ഞെട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്ന മകൾ, രാത്രി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി കാമുകനൊപ്പം കറങ്ങുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഇത് സ്ഥിരം കറക്കമാണെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. കാമുകനും കാമുകിയും ഒരേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്
രാത്രി പത്തു മണിയോടെ അച്ഛനും അമ്മയും ഏക മകളും ഒന്നിച്ചിരുന്ന ഭക്ഷണം കഴിച്ച ശേഷമാണ് കുട്ടി കിടക്കാൻ പോയത്. എന്നാൽ, അമ്മയും അച്ഛനും ഉറങ്ങിയെന്നു ഉറപ്പാക്കിയ ശേഷം കുട്ടി അടുക്കളയുടെ വാതിൽ തുറന്നു പുറത്തിറങ്ങി കാമുകനൊപ്പം പോകുകയായിരുന്നു. അടുക്കളയുടെ വാതിൽ പുറത്തു നിന്നു കുറ്റിയിട്ടശേഷം കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയായ കാമുകനൊപ്പം ബൈക്കിൽ പോയി. രാത്രി 11 മണിയോടെ പുറത്തിറങ്ങിയ ഇരുവരും രണ്ടര വരെ ബൈക്കിൽചുറ്റക്കറങ്ങി നടന്നു. രണ്ടരയോടെ ഒരു വിഭാഗം മദ്യപാനികളായ യുവാകൾ ഇരുവരുടെയും പിന്നാലെ ബൈക്കിൽ എത്തിതയതോടെയാണ് കുട്ടികമിതാക്കൾ ഭയന്നു പോയത്.
തുടർന്നു ഇവർ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ പൊലീസിനു മുന്നിൽപ്പെടുകയായിരുന്നു. തുടർന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികൾ രാത്രിയിൽ വീട്ടു നിന്നു രക്ഷപെട്ടതാണെന്നു വ്യക്തമായത്. തുടർന്നു രണ്ടു കുട്ടികളെയും മാതാപിതാക്കളുടെ അടുത്തു സുരക്ഷിതമായി എത്തിച്ചു. കുട്ടികളെ കൗൺസിലിങ്ങിനു വിധേയമാക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മദ്യപന്മാർ ശല്യം ചെയ്തില്ലായിരുന്നുവെങ്കിൽ മൂന്ന് മണിയോടെ കാമുകിയെ വീട്ടിലെത്തിക്കുമായിരുന്നു. തിരിച്ചു കയറാനുള്ള സംവിധാനമെല്ലാം ഒരുക്കിയായിരുന്നു മുങ്ങൽ. ഭയമുണ്ടായതാണ് സംഭവം പുറത്തറിയാൻ കാരണം.