- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ മൂന്നാം ദിനത്തിലും എറണാകുളത്തിന്റെ കുതിപ്പ്; ട്രിപ്പിൾ സ്വർണ്ണമടിച്ച താങ്ജം സിങ്ങും അനുമോൾ തമ്പിയും ഇന്നത്തെ താരങ്ങൾ; മേളയ്ക്ക് നാളെ സമാപനം
പാലാ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ എറണാകുളം കുതിപ്പ് തുടരുകയാണ്. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടു മീറ്റു റെക്കോർഡുകൾ പിറന്നതിനൊപ്പം മണിപ്പൂരുകാരൻ താങ്ജം അലർട്സൺ സിങ് നാലാം സ്വർണ്ണവും സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനം കാഴ്ചവെച്ച അനുമോൾ തമ്പി ട്രിപ്പിൾ സ്വർണ്ണവും കരസ്ഥമാക്കി. കോതമംഗലം സെന്റ് ജോർജിന് വേണ്ടി മത്സരിച്ച താങ്ജം സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, ലോങ്ജംപ്, 80 മീറ്റർ ഹർഡിൽസ്, 4 x100റ്റർ റിലേ എന്നീ ഇനങ്ങളിലാണ് സ്വർണം നേടിയത്. ഹർഡിൽസ് മൽസരങ്ങളിലാണ് ഇന്ന് രണ്ട് മീറ്റ് റെക്കോർഡുകൾ പിറന്നത്.കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ അപർണ റോയിയും പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ സൂര്യജിത്തുമാണ് മീറ്റ് റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചത്. ഇന്നലെ 100 മീറ്ററിലും സ്വർണം നേടിയ അപർണയുടെ രണ്ടാം സ്വർണമാണിത്. മീറ്റിൽ ഇതുവരെ 69 ഇനങ്ങൾ പൂർത്തിയായപ്പോൾ 186 പോയിന്റോടെയാണ് എറണാകുളം മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാ
പാലാ: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ എറണാകുളം കുതിപ്പ് തുടരുകയാണ്. മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ടു മീറ്റു റെക്കോർഡുകൾ പിറന്നതിനൊപ്പം മണിപ്പൂരുകാരൻ താങ്ജം അലർട്സൺ സിങ് നാലാം സ്വർണ്ണവും സ്വന്തമാക്കി.
സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനം കാഴ്ചവെച്ച അനുമോൾ തമ്പി ട്രിപ്പിൾ സ്വർണ്ണവും കരസ്ഥമാക്കി. കോതമംഗലം സെന്റ് ജോർജിന് വേണ്ടി മത്സരിച്ച താങ്ജം സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, ലോങ്ജംപ്, 80 മീറ്റർ ഹർഡിൽസ്, 4 x100റ്റർ റിലേ എന്നീ ഇനങ്ങളിലാണ് സ്വർണം നേടിയത്.
ഹർഡിൽസ് മൽസരങ്ങളിലാണ് ഇന്ന് രണ്ട് മീറ്റ് റെക്കോർഡുകൾ പിറന്നത്.കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ അപർണ റോയിയും പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസിലെ സൂര്യജിത്തുമാണ് മീറ്റ് റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവച്ചത്. ഇന്നലെ 100 മീറ്ററിലും സ്വർണം നേടിയ അപർണയുടെ രണ്ടാം സ്വർണമാണിത്.
മീറ്റിൽ ഇതുവരെ 69 ഇനങ്ങൾ പൂർത്തിയായപ്പോൾ 186 പോയിന്റോടെയാണ് എറണാകുളം മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 132 പോയിന്റും മൂന്നാമതുള്ള കോഴിക്കോടിന് 86 പോയിന്റുമാണ് ഉള്ളത്. മാർബേസിൽ എച്ച്.എസ്.എസ് കോതമംഗലമാണ് സ്‌കൂളുകളിൽ ഒന്നാമത്. 57 പോയിന്റുള്ള മാർബേസിലിന് താഴെ 43 പോയിന്റുമായി കെ.എച്ച്.എസ് കുമാരപുത്തൂരാണ് രണ്ടാം സ്ഥാനത്ത്. 42 പോയിന്റോടെ തൊട്ടുപിന്നിൽ സെന്റ് ജോസഫ് എച്ച്.എസ്.പൂല്ലൂരാംപാറ മൂന്നാമതുണ്ട്. നാളെയാണ് മീറ്റിന്റെ അവസാന ദിനം.