- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത വേഗത്തിൽ പിന്നോട്ടെടുത്ത ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; രക്ഷിക്കാൻ ശ്രമിക്കവേ മുത്തശ്ശിക്ക് ഗുരുതര പരിക്ക്; നടുക്കുന്ന അപകടം കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ
കോട്ടയം: കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ അമിത വേഗത്തിൽ പിന്നോട്ടെടുത്ത സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനി മരിച്ചു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കവല കൊച്ചുപറമ്പിൽ സുഗുണൻ- പ്രമീള (പ്രീത) ദമ്പതികളുടെ മകൾ അരുണിമ(11)യാണ് മരിച്ചത്. മുത്തശ്ശി ശാന്തമ്മയ്ക്കു സാരമായി പരുക്കേറ്റു. ചങ്ങനാശേരി - പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ജെന്നിമോൻ എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അപകടത്തിനുശേഷം പത്തു മിനിറ്റോളം കുട്ടിയുടെ മൃതദേഹം സ്റ്റാൻഡിനുള്ളിൽ കിടന്നു. ജനറൽ ആശുപത്രിയിലെ റിട്ട. ജീവനക്കാരിയായ ശാന്തമ്മയുടെ പെൻഷൻ വാങ്ങി ഇരുവരും എഐഫി ഭാഗത്തേക്കുള്ള ബസിനടുത്തേക്കു പോകുകയായിരുന്നു. ഇതിനിടെ പിന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ മുൻ വാതിലിലെ വിജാഗിരി അരുണിമയുടെ വസ്ത്രത്തിൽ ഉടക്കി. നിലതെറ്റിയ കുട്ടി ബസിന്റെ അടിയിലേക്കു വീണു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തമ്മയും ബസിനടിയിലേക്കു വീണു. കുട്
കോട്ടയം: കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ അമിത വേഗത്തിൽ പിന്നോട്ടെടുത്ത സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനി മരിച്ചു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കു ഗുരുതരമായി പരുക്കേറ്റു. പള്ളിക്കവല കൊച്ചുപറമ്പിൽ സുഗുണൻ- പ്രമീള (പ്രീത) ദമ്പതികളുടെ മകൾ അരുണിമ(11)യാണ് മരിച്ചത്. മുത്തശ്ശി ശാന്തമ്മയ്ക്കു സാരമായി പരുക്കേറ്റു. ചങ്ങനാശേരി - പുതുപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ജെന്നിമോൻ എന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. അപകടത്തിനുശേഷം പത്തു മിനിറ്റോളം കുട്ടിയുടെ മൃതദേഹം സ്റ്റാൻഡിനുള്ളിൽ കിടന്നു. ജനറൽ ആശുപത്രിയിലെ റിട്ട. ജീവനക്കാരിയായ ശാന്തമ്മയുടെ പെൻഷൻ വാങ്ങി ഇരുവരും എഐഫി ഭാഗത്തേക്കുള്ള ബസിനടുത്തേക്കു പോകുകയായിരുന്നു. ഇതിനിടെ പിന്നോട്ടെടുത്ത സ്വകാര്യ ബസിന്റെ മുൻ വാതിലിലെ വിജാഗിരി അരുണിമയുടെ വസ്ത്രത്തിൽ ഉടക്കി. നിലതെറ്റിയ കുട്ടി ബസിന്റെ അടിയിലേക്കു വീണു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തമ്മയും ബസിനടിയിലേക്കു വീണു. കുട്ടിയുടെ തലയിലൂടെ ബസിന്റെ മുന്നിലെ ഇടതു ചക്രങ്ങൾ കയറിയിറങ്ങി.
അപകടം കണ്ട യാത്രക്കാർ ബഹളംവച്ചതോടെ ഡ്രൈവർ വീണ്ടും ബസ് മുന്നിലേക്ക് എടുത്തു. ഇതോടെ ഒരു തവണകൂടി വാഹനത്തിന്റെ ചക്രങ്ങൾ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. അപകടത്തെ തുടർന്നു ഡ്രൈവർ ബസിനുള്ളിൽ നിന്ന് ഇറങ്ങിയോടി. യാത്രക്കാരനായ കുടമാളൂർ ഇരവീശ്വരം ഇടപ്പള്ളി വില്ല തപസ്യയിൽ ഗോപാലകൃഷ്ണനാണ് ബസിനടിയിൽ നിന്നു ശാന്തമ്മയെ പുറത്തെത്തിച്ചത്. വീഴ്ചയിൽ ഇവർക്ക് സാരമായി പരുക്കേറ്റു.
ആളുകൾ കൂടിയെങ്കിലും ബസിനടിയിൽ നിന്നു മൃതദേഹം പുറത്തെടുക്കാനോ, ആശുപത്രിയിൽ എത്തിക്കാനോ ആരും തയാറായില്ല. ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്ത് സ്ഥലത്തെത്തി പൊലീസ് വാഹനത്തിലാണ് ശാന്തമ്മയെയും കുട്ടിയെയും ജനറൽ ആശുപത്രിയിൽ എത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ശാന്തമ്മയെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ ഡ്രൈവർമാത്രമാണ് ഉണ്ടായിരുന്നതെന്നു നാട്ടുകാർ ആരോപിച്ചു. മറ്റൊരു ബസുമായി മത്സരിച്ചു സ്റ്റാൻഡ് പിടിക്കുന്നതിനായി അമിത വേഗത്തിലാണ് ബസ് പിന്നോട്ടെടുത്തത്. ബസിലെ സ്പീഡ് ഗവർണർ പ്രവർത്തിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. ഈസ്റ്റ് പൊലീസ് കേസെടുത്തു. സെന്റ് ആൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അരുണിമ.