- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മുതൽ കുട്ടികളെ സ്കൂളിൽ വിട്ടില്ലേൽ ചിലപ്പോൾ ജയിലിൽ കിടക്കേണ്ടി വരും; കുട്ടികളെ സ്‌കൂളിലയയ്ക്കാത്ത മാതാപിതാക്കളെ ഇനി ശിക്ഷിക്കാമെന്ന് ഉന്നത ഉപദേശക സമിതി തീരുമാനം
ന്യുഡൽഹി: കുട്ടികളെ സ്‌കൂളിലയയ്ക്കാത്ത മാതാപിതാക്കളെ ഇനി ശിക്ഷിക്കാം. ഉന്നത ഉപദേശക സമിതി കൂടിയ യോഗത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത്. ആർ.ടി.ഇ 2009 ലെ നിയമ സംഹിതയിൽ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം നൽകാത്ത മാതാപിതാക്കൾക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടികളും ഉൾപ്പെടുത്തിയിട്ടില്ല.2010-ൽ നിലവിൽ വന്ന നിയമം പ്രകാരം 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കു പ്രാധമിക വിദ്യാഭ്യാസം അവരുടെ മൗലീക അവകാശമായി കണക്കാക്കിയിരുന്നു. പകുതിക്കു വച്ചു പഠനം നിർത്തിയവർക്കു അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികളോടൊപ്പം പഠനം തുടരാനും അവനുവാദം നൽകി. എന്നാൽ അങ്ങനെ പകുതിക്കു വച്ചു പഠനം നിർത്തിയ കുട്ടികൾക്കു തങ്ങളുടെ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ സ്‌കൂളുകൾക്കെതിരെയോ മാതാപിതാക്കൾക്കെതിരെയോ നടപടികൾ എടുക്കുന്നതിനു നിർവ്വാഹമില്ലായിരുന്നു. ഐ സി ഡി എസിന്റെ കീഴിൽ ഗ്രാമ പ്രദേശങ്ങളിൽ കുട്ടികൾക്കു പ്രാദമിക വിദ്യാഭ്യാസത്തിനു വേണ്ടി അംഗൻവാടികൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ അവിടെ പഠിപ്പിക്കുന്നവർ പലപ്പോഴും ചെറിയ കുട്ട
ന്യുഡൽഹി: കുട്ടികളെ സ്‌കൂളിലയയ്ക്കാത്ത മാതാപിതാക്കളെ ഇനി ശിക്ഷിക്കാം. ഉന്നത ഉപദേശക സമിതി കൂടിയ യോഗത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത്. ആർ.ടി.ഇ 2009 ലെ നിയമ സംഹിതയിൽ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം നൽകാത്ത മാതാപിതാക്കൾക്കെതിരെ ഒരു തരത്തിലുള്ള നിയമ നടപടികളും ഉൾപ്പെടുത്തിയിട്ടില്ല.2010-ൽ നിലവിൽ വന്ന നിയമം പ്രകാരം 6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കു പ്രാധമിക വിദ്യാഭ്യാസം അവരുടെ മൗലീക അവകാശമായി കണക്കാക്കിയിരുന്നു.
പകുതിക്കു വച്ചു പഠനം നിർത്തിയവർക്കു അവരുടെ പ്രായത്തിലുള്ള മറ്റു കുട്ടികളോടൊപ്പം പഠനം തുടരാനും അവനുവാദം നൽകി. എന്നാൽ അങ്ങനെ പകുതിക്കു വച്ചു പഠനം നിർത്തിയ കുട്ടികൾക്കു തങ്ങളുടെ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ സ്‌കൂളുകൾക്കെതിരെയോ മാതാപിതാക്കൾക്കെതിരെയോ നടപടികൾ എടുക്കുന്നതിനു നിർവ്വാഹമില്ലായിരുന്നു. ഐ സി ഡി എസിന്റെ കീഴിൽ ഗ്രാമ പ്രദേശങ്ങളിൽ കുട്ടികൾക്കു പ്രാദമിക വിദ്യാഭ്യാസത്തിനു വേണ്ടി അംഗൻവാടികൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ അവിടെ പഠിപ്പിക്കുന്നവർ പലപ്പോഴും ചെറിയ കുട്ടികളെ പരിചരിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുള്ളവർ ആകണമെന്നില്ല.
അംഗൻവാടികളിൽ നിന്നും ഐസിഡി എ്്സിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള പ്രീപ്രൈമറി വിദ്യാഭ്യാസം സ്‌കൂളുകളിൽ തന്നെ നൽകുന്നതിനെ കുറിച്ചു കമ്മറ്റിയിൽ ചർച്ച ചെയ്തു. കുട്ടികളിൽ മനുഷ്യത്വ മനോഭാവം വളർത്തിയെടുക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണു നൽകേണ്ടതെന്നും ചർച്ചയിൽ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ എടുക്കുമെന്നും ജവാടേകർ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാഭ്യാസ മന്ത്രിമാരോ മറ്റു ഔദ്യോഗിക സ്ഥാനം വഹിക്കുന്നവരോ ചർച്ചയിൽ പങ്കെടുത്തിരുന്നു.