- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയിൽനിന്ന് കാലിൽ തൂക്കി താഴേക്കിടും എന്ന് അദ്ധ്യാപകന്റെ ക്രൂരത; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അറസ്റ്റ്
ന്യൂഡൽഹി: രണ്ടാം ക്ലാസുകാരനെ സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തലകീഴാക്കി പിടിച്ച് അദ്ധ്യാപകന്റെ ക്രൂരത. യുപിയിലെ മിർസാപൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അദ്ധ്യാപകന്റെ ക്രൂരതയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് നടപടിയും കൈക്കൊണ്ടു. പൊലീസ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വകാര്യ സ്‌കൂളായ സദ്ഭവൻ ശിക്ഷൻ സൻസ്തൻ ജൂനിയർ സ്‌കൂൾ പ്രധാന അദ്ധ്യാപകൻ മനോജ് വിശ്വകർമയാണ് അറസ്റ്റിലായത്. മറ്റ് കുട്ടികൾ നോക്കി നിൽക്കെയാണ് അദ്ധ്യാപകന്റെ നടപടി. മാപ്പ് പറഞ്ഞില്ലെങ്കിൽ താഴേക്ക് ഇടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
വിദ്യാർത്ഥി നിലവിളിച്ചുകൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാൾ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തിൽ സാമൂഹിക മാധ്യങ്ങളിൽ കടുത്ത വിമർശനമാണ് അദ്ധ്യാപകന് നേരെ ഉയർന്നത്. പക്ഷെ കുട്ടിയുടെ അച്ഛൻ അദ്ധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അദ്ധ്യാപകൻ വിദ്യാർത്ഥിയോടുള്ള സ്നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛൻ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
കുട്ടി വികൃതി കാണിച്ചെന്നും തിരുത്താൻ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അദ്ധ്യാപകൻ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അദ്ധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.
മറുനാടന് ഡെസ്ക്