ബംഗളൂരു: പെൺകുട്ടികളെ പോൺ വീഡിയോ കാണിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ അദ്ധ്യാപകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കർണാടകയിലെ തുംകൂർ ജില്ലയിലാണ് സംഭവം. സ്ഥലത്തെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപകനായ പ്രതി, പെൺകുട്ടികളെ ഏതാനും മാസമായി പോൺ വീഡിയോ കാണിച്ച് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കി വരികയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ വിദ്യാർത്ഥിനികളെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്്തിരുന്നു.

കുട്ടികൾ ഒരിക്കൽ സ്‌കൂൾ അധികൃതരോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്. തുടർന്ന് സംഭവം കണ്ട ഒരു അദ്ധ്യാപിക വിവരം കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു. വിവരമറിഞ്ഞ കുട്ടികളുടെ ബന്ധുക്കൾ നാട്ടുകാരുമായി സംഘടിച്ച് സ്‌കൂളിലെത്തി അദ്ധ്യാപകനെ പിടികൂടുകയായിരുന്നു. നാട്ടുകാർ കൈകാര്യം ചെയ്ത പ്രതിയെ പിന്നീട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇത്രയും നാൾ ഇങ്ങനെയൊരു സംഭവം നടന്നിട്ടും ശ്രദ്ധിക്കാതിരുന്ന സ്&്വംിഷ;കൂൾ അധികൃതർക്കെതിരെയും അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.