- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുഖത്ത് കേക്ക് തേച്ചു; കുട്ടിയുടെ സമ്മതമില്ലാതെ ചേർത്ത് പിടിച്ചതിന് അദ്ധ്യാപകനെതിരെ പോക്സോ കേസ്; അറസ്റ്റ്
ബറേലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചേർത്ത് പിടിച്ച് മുഖത്ത് കേക്ക് തേച്ച അദ്ധ്യാപകനെതിരെ കേസ്. ഉത്തർപ്രദേശിലെ അൻപത്തിയേഴുകാരനായ പ്രൈമറി ഇംഗ്ലീഷ് മീഡിയം അദ്ധ്യാപകനെയാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ സമ്മതമില്ലാതെ ചേർത്ത് പിടിച്ച് ഇയാൾ മുഖത്ത് കേക്ക് തേക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അദ്ധ്യാപകനെതിരെ കേസ് എടുത്തതും അറസ്റ്റ് ചെയ്തതും. സംഭവത്തിന് പിന്നാലെ അദ്ധ്യാപകനെ സ്‌കൂൾ അധികൃതർ സസ്പെന്റ് ചെയ്തു.
സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകദിനത്തോടനുബന്ധിച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിൽ വച്ചായിരുന്നു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പെൺകുട്ടിയുടെ പിതാവ് വീഡിയോ സഹിതം നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കോടതി റിമാന്റ് ചെയ്ത ഇയാളെ ജയിലിൽ അടച്ചതായും പൊലീസ് പറഞ്ഞു.




