തൊടുപുഴ: പള്ളിയിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ചു പരിക്കേറ്റ ഹയർ സെക്കൻഡറി അദ്ധ്യാപിക മരിച്ചു. കദളിക്കാട് കല്ലുങ്കൽ ജോമിയുടെ ഭാര്യ ഷിജിമോൾ ജോസഫാ(31)ണു മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. കദളിക്കാട് പള്ളിയിലെ പെരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് പോകവേ നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിക്കുകയായിരുന്നു. ഷിജിമോളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു.

ഒറ്റപ്പാലം മുന്നൂർക്കോട് ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന്. കദളിക്കാട് വിമല മാതാ പള്ളിയിൽ. ഏക മകൻ അലൻ തൊടുപുഴ കോഓപറേറ്റീവ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.