- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കയത്ത് നിർത്തിയിട്ടിരുന്ന സ്‌കൂൾ വാൻ ഒഴുകിപ്പോയി; ആളപായമില്ല
കോട്ടയം: മുണ്ടക്കയം ഇടക്കുന്നത്ത് നിർത്തിയിട്ടിരുന്ന സ്‌കൂൾ വാൻ കനത്ത മഴയിൽ ഒഴുകിപ്പോയി. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്‌കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല.
മുണ്ടക്കയത്ത് ഇളംകാടിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഒരു പാലവും ഒരു വീടും തകർന്നു. ഒരു കുട്ടിക്ക് പരുക്കേറ്റു. അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മുണ്ടക്കയംഎരുമേലി ക്രോസ് വേ മുങ്ങി. ഇവിടേക്കുള്ള ഗതാഗതം നിരോധിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്.
Next Story




